‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാന്‍ ആര്‍ജവമില്ല; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച്‌ കെ സുരേന്ദ്രന്‍

ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍  ശകാരിച്ച് ആട്ടിയോടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മാധ്യമങ്ങളെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ‘കടക്കൂ പുറത്ത്’ എന്ന് പറയുമ്പോള്‍ തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് പറയാനുള്ള ആര്‍ജവം മാധ്യമപ്രവര്‍ത്തകര്‍ കാണിക്കണമായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാരെല്ലാം തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുമായിരുന്നു. പുരസ്‌കാരങ്ങള്‍ മാത്രമാണ് തിരിച്ചുകൊടുക്കുന്നതെന്നും അതിനോടൊപ്പം കിട്ടിയ പണം തിരിച്ചുകൊടുക്കാറില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 

കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് ഉച്ചത്തില്‍ ആരും പറഞ്ഞില്ല എന്നുള്ളതും ഒരു പ്രശ്‌നം തന്നെയാണ്. പലരും പുറത്തിറങ്ങി നിന്ന് അടക്കം പറയുന്നത് കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണ് തൊണ്ണൂറ്റി ഒമ്പത് ശതമാനം മാധ്യമപ്രവര്‍ത്തകരും. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നു ഇങ്ങനെ പ്രതികരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ഇതിനോടകം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കൂടി (പുരസ്‌കാരങ്ങള്‍ മാത്രംപണമില്ല) തിരിച്ചുകൊടുക്കുമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*