Breaking News

ദിലീപ് കേസില്‍…. സരിത നായരുടെ ഉപമ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ്‌

ദിലീപിനെ പിന്തുണച്ച എഴുത്തുകാരന്‍ സക്കറിയക്കെതിരെ മാധ്യമപ്രവര്‍ത്തക മനില സി മോഹന്‍. കോടതിയില്‍ കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതനെ നിഷ്കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാണെങ്കില്‍ അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്കളങ്കതാ സാധ്യതയെക്കുറിച്ച്‌ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയത് എന്തു കൊണ്ടാണെന്ന് മനില ചോദിച്ചു. മനുഷ്യാവകാശത്തിന് നടന്‍, ഡ്രൈവര്‍ എന്ന് വേര്‍തിരിവൊന്നും പാടില്ല. അമീറുള്‍ ഇസ്ലാമിന്റെയോ സരിതയുടെയോ മനുഷ്യാവകാശത്തെക്കുറിച്ച്‌ ആകുലതകളില്ലാതിരുന്നത് സങ്കടത്തോടെ ഓര്‍ക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ മനില ചോദിച്ചു.

മനില സി ​മോഹന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട സക്കറിയ സര്‍,
ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും ചെയ്ത യുവ നടിയോടൊപ്പം ഉറച്ചു നില്‍ക്കുന്ന ഒരുവനാണ് ഞാന്‍- എന്ന വാചകത്തോടെ ആരംഭിച്ച താങ്കളുടെ കുറിപ്പ് വായിച്ചു. ഒന്ന് വ്യക്തമായി ഓര്‍മിപ്പിക്കട്ടെ ആ നടി അപമാനിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെടുകയാണ് ചെയ്തത്. ആക്രമിക്കപ്പെടുന്ന സ്ത്രീ അപമാനിക്കപ്പെട്ടു എന്ന പൊതുബോധത്തില്‍ നിന്ന് താങ്കള്‍ പുറത്തു വരണം.
നിഷ്പക്ഷത എന്നത് എത്രമാത്രം കപടവും വ്യാജവുമായ വാക്കും നിലപാടുമാണെന്ന ബോധ്യത്തെ ഉറപ്പിക്കുന്നുണ്ട് മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന താങ്കളുടെ വാക്കുകള്‍. ‘ആരോപിക്കപ്പെട്ട കുറ്റം കോടതി ശരിവെച്ച്‌ ശിക്ഷിക്കും വരെ അയാളെ നിഷ്കളങ്കനായി കരുതണമെന്നത് ധാര്‍മിക നിയമമാ’ണെന്നാണല്ലോ താങ്കള്‍ പറയുന്നത്? ശരി. എങ്കില്‍ അതേ കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ നിഷ്കളങ്കതാ സാധ്യതയെ താങ്കള്‍ കുറിപ്പില്‍ പരാമര്‍ശിക്കാതെ പോയതെന്തുകൊണ്ടാണ്? മനുഷ്യാവകാശങ്ങള്‍ക്ക് സിനിമാനടന്‍, ഡ്രൈവര്‍ എന്ന വേര്‍തിരിവൊന്നും പാടില്ലല്ലോ?
അറസ്റ്റിലായ സൂപ്പര്‍ സ്റ്റാര്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത തന്നെയാണ്. എന്തുകൊണ്ട് അതല്ലാതിരിക്കണം? അറസ്റ്റിലായ സഞ്ജയ് ദത്തും അറസ്റ്റിലായ സല്‍മാന്‍ ഖാനും അറസ്റ്റിലായ ജയലളിതയും വലിയ വാര്‍ത്തകള്‍ തന്നെയായിരുന്നല്ലോ?

ദിലീപിനെ കുടുക്കിയതോ …യുവ സിനിമാ പ്രവര്‍ത്തകന്‍റെ കാമ്പുള്ള ചോദ്യങ്ങള്‍ ചര്‍ച്ചയാകുന്നു …
അറസ്റ്റിലാവുമ്ബോള്‍ മാത്രമല്ല, കല്യാണം കഴിക്കുമ്ബോഴും കുട്ടിയുണ്ടാവുമ്ബോഴും തുലാഭാരം നടത്തുമ്ബോഴും വിഷുവും ഓണവും ക്രിസ്മസും റംസാനും ആഘോഷിക്കുമ്ബോഴും ഉത്ഘാടനം ചെയ്യുമ്ബോഴും പുതിയ സിനിമയിറങ്ങുമ്ബോഴും സംഘടനയുടെ ഭാരവാഹികളാവുമ്ബോഴും സംഘടന പൊളിയുമ്ബോഴും രാഷ്ട്രീയ അഭിപ്രായം പറയുമ്ബോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമ്ബോഴും ചാരിറ്റി ചെയ്യുമ്ബോഴുമൊക്കെ അത് വാര്‍ത്ത തന്നെയാണ്. എഴുത്തുകാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കിട്ടുന്നതിനേക്കാള്‍ പ്രാധാന്യം സിനിമാക്കാര്‍ക്ക് കിട്ടുന്നുണ്ട് ഇന്ത്യയില്‍. അത് സിനിമാക്കാരും നാട്ടുകാരും ഒരുപോലെ ആസ്വദിക്കുന്നുമുണ്ട്. അപ്പോള്‍ തോന്നാത്ത അസ്വാഭാവികത അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യത്തിനു മാത്രം തോന്നുന്നത് ഇരട്ടത്താപ്പല്ലേ? ഇപ്പോള്‍ കിട്ടുന്ന വാര്‍ത്താപ്രാധാന്യം സിനിമാ നടന്‍ എന്നതു മാത്രമല്ല. അയാള്‍ക്കു മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം ലൈംഗികാക്രമണത്തിന് ഗൂഢാലോചന നടത്തി എന്നതാണ്. ഗോവിന്ദച്ചാമി കുറ്റാരോപിതനായിരുന്നപ്പോള്‍ നമുക്കയാളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രാധാനം സൗമ്യയുടെ മനുഷ്യാവകാശമാണ് എന്ന് തീരുമാനമെടുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ലല്ലോ? കുറ്റാരോപിതന്‍ സിനിമാനടനാവുമ്ബോള്‍ എങ്ങിനെയാണ് പെട്ടെന്ന് ആക്രമിക്കപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് മാറ്റ് കുറയുന്നത്? അമീറുള്‍ ഇസ്ലാമിനെ കൂവിയ ആള്‍ക്കൂട്ടത്തിന്റെ “ഫാസിസ്റ്റ് മനശാസ്ത്ര” ത്തോട് നമ്മള്‍ ഒരിക്കല്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച്‌ പറഞ്ഞില്ലല്ലോ? മറുവശത്ത്, തെളിവെടുപ്പിന് കൊണ്ടുപോയിരുന്ന സരിതാ നായരുടെ മനുഷ്യാവകാശത്തെപ്പറ്റി ആകുലതകളില്ലാതിരുന്നതിനെപ്പറ്റിയും സങ്കടത്തോടെ ഓര്‍ത്തു പോവുന്നു.

നടി ആക്രമണ കേസ് സാധ്യതകള്‍ (ലോജിക്കല്‍ തിങ്കിംഗ് ); ഷൈന്‍ ജി എഴുതിയ പോസ്റ്റ് വൈറലാകുന്നു..!.
“ഉപദ്രവിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത നമ്മുടെ സഹോദരിയായ യുവനടിയോടുള്ള ഐക്യദാര്‍ഢ്യം നിലനിര്‍ത്തുമ്ബോള്‍ തന്നെ “…. താങ്കളുടെ വാചകമാണ്.
നിലനിര്‍ത്തുന്നുണ്ടെങ്കില്‍ മറ്റൊന്നും തോന്നാനില്ല സാര്‍, നിലനിര്‍ത്തുക എന്നല്ലാതെ.
സെലിബ്രിറ്റികളുടെ ഒഴുക്ക് കാണാനുണ്ട് സിനിമാനടന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്. സംഘടിത സംരക്ഷണ യജ്ഞം. താങ്കള്‍ ആ യജ്ഞത്തില്‍ പങ്കാളിയാണെന്ന് കരുതാന്‍ പ്രയാസമുണ്ട്.

കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ ശക്തമായ തെളിവുകള്‍!! തെളിവുകള്‍ നിരത്തിയപ്പോള്‍ താരത്തിന്‍റെ പ്രതികരണം….

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*