ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയം: ചെന്നിത്തല

രാഷ്ട്രീയ കൊലപാതകങ്ങൾ തടയുന്നതിലും അക്രമങ്ങൾ അടിച്ചമർത്തുന്നതിലും ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിൽ മാത്രം ഒതുങ്ങുനിന്ന അക്രമങ്ങൾ തിരുവനന്തപുരത്തേക്കും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു.വിഷയം ഇത്രയും രൂക്ഷമായിട്ടും സർക്കാർ എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് സർവകക്ഷിയോഗം വിളിക്കാത്തത്. ആഭ്യന്തരവകുപ്പും ഇന്റലിജൻസ് സംവിധാനവും അന്പേ പരാജയപ്പെട്ടിരിക്കുന്നു. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം അപലപനീയമാണെന്നും ഇക്കാര്യത്തിൽ പിണറായി വിജയൻ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നാണ് കരുതേണ്ടത്. പൊലീസ് കാഴ്‌ചക്കാരായി നിൽക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റം ചെയ്യുന്നവർ ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഇതിനായി കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*