എന്തുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്തി: തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി

ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് ലോകം അറിഞ്ഞ്.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,
എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.

 

ചുരുളഴിയുന്നു..! നടിയെ ആക്രമിക്കുവാനുള്ള യഥാര്‍ത്ഥ കാരണം ഇതാണ്….??

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ Post. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്റുകള്‍ ഇല്ല എന്നും കാണിച്ചാണ് വിപിന്‍ സുധാകര്‍ പോസ്റ്റിട്ടത്. ഇതോടെയാണ് ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയുടെ വിവാഹ മോചന വാര്‍ത്ത സൈബര്‍ ലോകം അറിഞ്ഞത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരഭിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായ വിവരം ഇന്ന് ഭര്‍ത്താവ് ഫേസ്ബുല്‍ പോസ്റ്റിട്ടതോടെയാണ് ലോകം അറിഞ്ഞ്. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇരുവരുടെയും തമ്മില്‍ പിരിയാന്‍ തീരുമാനമായത്. ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. ഇപ്പോള്‍, തന്റെ വിവാഹ മോചന വാര്‍ത്ത ശരിവെച്ചു കൊണ്ട് സുരഭി ലക്ഷ്മിയും രംഗത്തെത്തി. ഫേസ്ബുക്കി പോസ്റ്റിലൂടെയാണ് സുരഭി ലക്ഷ്മി താന്‍ വിവാഹമോചന കാര്യത്തെ കുറിച്ച്‌ പ്രതികരിച്ചത്.

വരാനിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റ്.. ദിലീപ് എത്ര വിചാരിച്ചാലും കാവ്യയെ രക്ഷിക്കാനാവില്ല..?

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*