രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു..!

രാജ്യത്തിന്‍റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. പാ​​ര്‍​​ല​​മെ​​ന്‍റി​​ന്‍റെ സെ​​ന്‍​​ട്ര​​ല്‍ ഹാ​​ളി​​ല്‍ നട​​ന്ന ച​​ട​​ങ്ങി​​ല്‍ സു​​പ്രീംകോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ജെ.​​എ​​സ്. ഖെ​​ഹാ​​ര്‍ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

ദിലീപിനെതിരെ വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച്‌ നടി ജ്യോതികൃഷ്ണ..

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉ​​പ​​രാ​​ഷ്​ട്ര​പ​​തി ഹ​​മീ​​ദ് അ​​ന്‍​​സാ​​രി, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ര്‍ സു​​മി​​ത്ര മ​​ഹാ​​ജ​​ന്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍, എംപിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു.

മഹാത്മ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ് ഘട്ടില്‍ പുഷ്പാര്‍‍‍ച്ചന നടത്തിയ ശേഷമാണ് ഔദ്യോഗിക സ്വീകരണ ചടങ്ങുകള്‍ക്കായി രാംനാഥ് കോവിന്ദ് രാഷ്ട്രപതിഭവനിലെത്തിയത്. പ്ര​​ണാ​​ബ് മു​​ഖ​​ര്‍​​ജി​​യോ​​ടൊ​​പ്പം രാ​​ഷ്​ട്ര​​പ​​തിഭ​​വ​​നി​​ല്‍​നി​​ന്ന് ഒരേ വാഹനത്തിലാണ് രാനാഥ് കോവിന്ദ് പാ​​ര്‍​​ല​​മെ​​ന്‍റി​​ലെ​​ത്തിയത്. ഇരുവരെയും ഉ​​പ​​രാ​​ഷ്​ട്ര​പ​​തി, പ്ര​​ധാ​​ന​​മ​​ന്ത്രി, ലോ​ക്സ​ഭാ സ്പീ​​ക്ക​​ര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്കു​​ശേ​​ഷം രാംനാഥ് കോവിന്ദിനു പ്ര​​ണാ​​ബ് ക​​സേ​​ര മാ​​റി​​ക്കൊ​​ടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*