ഇനി ജനങ്ങള്‍ ദിലിപിനെ അനുകൂലിച്ച് തുടങ്ങും ….കാരണം….

അനന്തരം ഇനി ജനങ്ങള്‍ ദിലിപിനെ അനുകൂലിച്ച് തുടങ്ങും ….കാരണം….

രാഹുല്‍ ഹമ്പിള്‍ സനലിന്റെ എഴുത്ത് വായിക്കാം

സുഖലോലുപതയിൽ വാഴുന്ന ഒരാൾ, പ്രത്യേകിച്ച് ഒരു സിനിമാ താരം പെട്ടെന്ന് അതെല്ലാം നഷ്ട്ടപ്പെട്ട് പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യനായി നിൽക്കുന്ന കാഴ്ച കാണാൻ ആഗ്രഹിക്കുന്നവരാണ് പൊതുവേ മനുഷ്യർ.പ്രത്യേകിച്ച് മലയാളികൾ.. ആ ഒരു ഘട്ടം കഴിത്താൽ, അയാളിൽ നിന്ന് പ്രകോപനപരമായ പെരുമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിൽ പിന്നെ ഉണ്ടാകുന്നത് അയാളോടുള്ള സഹതാപം ആണ്… അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്… ഇത് മലയാളികളുടെ മനശാസ്ത്രമാണ്…
വാദി ഭാഗത്തു നിന്നു പോലും ദിലീപ് കുറ്റക്കാരൻ ആണെന്നൊരു മൊഴി ഇതുവരെയും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്…
ദിലീപ് അനുകൂല നിലപാടുകൾക്ക് പ്രചാരം ഏറുന്നത് power of influence എന്ന മനശാസ്ത്ര തത്വമാണ്. ഒരാൾ അനുകൂലിക്കുന്നത് കാണുമ്പോൾ പിന്നീടുള്ളവർക്കും അനുകൂലിക്കാൻ തോന്നുന്നു.. പൊതു സമൂഹത്തിനുള്ള മാധ്യമ വിരുദ്ധ നിലപാടും ഇതിന് ആക്കം കൂട്ടുന്നു…. ദിലീപിന് കിട്ടുന്ന കൂക്കുവിളികൾ പർവ്വതീകരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് ദിലീപ് ഫാൻസ് ദിലീപിന് പിന്തുണ അറിയിച്ച് കീ ജെയ് വിളിച്ചാൽ കഥ പിന്നെയും മാറും… ഒരു ടി വി അഭിമുഖത്തിൽ ശബ്ദം ഇടറി സംസാരിക്കാനാകാതെ അല്പനേരം ദിലീപ് നിശബ്ദനായി ഇരുന്നാൽ ആ ഒരു കാഴ്ച മാത്രം മതി മലയാളികൾക്ക് വീണ്ടും ദിലീപ് നല്ലവനാകാൻ.. ഈ സമയത്ത് ദിലീപിന്റെ ചിത്രങ്ങൾ റിലീസായാൽ ചിത്രം നല്ലതാണെങ്കിൽ സിനിമ വൻ വിജയവും ആകും.

അമ്പരപ്പിക്കുന്ന വാര്‍ത്ത‍ !!! ഈ മോഡി മലയാളിയാണ് ……

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*