Breaking News

സൂപ്പര്‍ പ്രൈം ടൈമില്‍ വേണുവിന് ചോദിക്കാന്‍ ആറ് ചോദ്യങ്ങള്‍ നല്‍കി ബഷീര്‍ വള്ളിക്കുന്ന്…..

വിവാഹ വാഗ്ദാനം നൽകി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച്  മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ്‌  ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതോടെ സോഷ്യൽ മീഡിയയിൽ മാതൃഭൂമിയെയും ചാനലിന്റെ പ്രൈംടൈം അവതാരകൻ വേണു ബാലകൃഷ്ണനെയും ട്രോളി കൊണ്ടുള്ള പോസ്റ്റുകളാണ് ഫേസ്‌ബുക്കിൽ പ്രവഹിച്ചു തുടങ്ങി. മാതൃഭൂമി ന്യൂസ്ചാനലിന്റെ അവതരണ ശൈലിയെ മാതൃകയാക്കി വേണു ഉന്നയിക്കാൻ സാധ്യതയുള്ള ആറ് ചോദ്യങ്ങള്മായാണ് പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്ന് ഫേസ്‌ബുക്ക് ചര്‍ച്ചക്ക് ഇറങ്ങിയിരിക്കുന്നത് . ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനകം  വൈറലാണ്.

ബഷീർ വള്ളിക്കുന്ന് ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം

ഇന്നത്തെ സൂപ്പർ പ്രൈം ടൈമിൽ വേണുവിന് ചോദിക്കാൻ ആറ് ചോദ്യങ്ങൾ

ചോദ്യം ഒന്ന് : ‘പ്രമുഖ ചാനലിലെ’ സീനിയർ ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസ് സഹപ്രവർത്തകയെ പീഡിപ്പിച്ച വാർത്തയാണ് ഇന്ന് പുറത്ത് വന്നിട്ടുള്ളത്. ഈ പീഡനത്തിന് പിറകിലെ കഥകൾ എന്തെല്ലാം?

ചോദ്യം രണ്ട് : ചാനൽ ഫ്ലോറുകൾ പീഡന മുറികളാവുന്നതിന്റെ രസതന്ത്രം എന്താണ്?. അത്തരമൊരു രസതന്ത്രത്തിലേക്ക് ചാനലുകളെ എത്തിച്ചതിൽ ആർക്കൊക്കെ പങ്ക്..

ചോദ്യം മൂന്ന് : ഇത്തരമൊരു പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തവർ ആരെല്ലാം. ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെ വെച്ച് പീഡനം നടന്നു?

ചോദ്യം നാല് : രാഷ്ട്രീയക്കാർക്കും സിനിമക്കാർക്കും പൊതുജനത്തിനും ആവശ്യം വേണ്ട ധാർമിക നിലവാരം മാധ്യമപ്രവർത്തകർക്ക് വേണ്ടതില്ല എന്നുണ്ടോ?

ചോദ്യം അഞ്ച് : പെൺകുട്ടിയുടെ പരാതി പിൻവലിപ്പിക്കുവാൻ ശ്രമം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ചത് ഏത് കരങ്ങൾ?

ചോദ്യം ആറ്: വാർത്താ അവതാരകരടക്കം ഇതിന് മുമ്പ് ചാനലുകളിൽ പീഡനം നടത്തിയവർ ആരെല്ലാം.. അവരുടെ കഥകൾ പുറത്ത് വരാതെ സംരക്ഷിച്ചതിന് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ ഏത്?…..സൂപ്പർ പ്രൈം ടൈം പരിശോധിക്കുന്നു.

കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തു; നിര്‍ണ്ണായക തെളിവുകള്‍…..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*