‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ല’; ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ട്’ -പള്‍സര്‍ സുനി..!

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ പ്രതികരണവുമായി മുഖ്യപ്രതി പള്‍സര്‍ സുനി. കേസില്‍ ഇനിയും സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നാണ് സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിയുടെ പരാമര്‍ശം.

എല്ലാം നാടകം; ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവരൊക്കെ.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ്..!!

കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ’ എന്നായിരുന്നു സുനിയുടെ പ്രതികരണം. അതേസമയം, ദിലീപല്ലാതെ മറ്റാരെങ്കിലും കേസില്‍ കുടുങ്ങാനുണ്ടോ എന്ന ചോദ്യത്തോട് സുനി പ്രതികരിച്ചില്ല.

ചൊവ്വാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വിഐപിയോട് ചോദിക്കണമെന്നും സുനി പറഞ്ഞിരുന്നു.

ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സുനിയെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്നലെ അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഓഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു.

അതേസമയം, 2011ല്‍ മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ സുനിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ സുനിയുടെ കൂട്ടാളികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മരണത്തിന്‍റെ ‘മുള്‍മുനയില്‍ ചവിട്ടിയ’ ഇന്ത്യന്‍ ധീരതയ്ക്ക് ഭൂട്ടാന്‍ ജനതയുടെ ബിഗ് സല്യൂട്ട്..! അമ്പരപ്പ് വിട്ടുമാറാതെ പാകിസ്ഥാന്‍…! 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*