പോലീസ് വല മുറുകുന്നു..!ദിലീപ് രക്ഷപ്പെടില്ലേ ?..കാവ്യയും കുടുങ്ങുമോ ..?

ദിലീപിനെ കേസുമായി ബന്ധിപ്പിക്കാനുതകുന്ന നിരവധി തെളിവുകള്‍ പോലീസിന് മുന്നിലുണ്ടെന്നാണ് അവകാശവാദം. ദിലീപിന്റെ തന്നെ ചില മൊഴികളും നടന് തന്നെ തിരിച്ചടിയായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ദിലീപിനെ ഗൂഢാലോചനക്കുറ്റത്തില്‍ പഴുതില്ലാതെ പൂട്ടാന്‍ പോലീസിന് സഹായിക്കാന്‍ സാധിക്കുന്ന പ്രധാന വ്യക്തി കാവ്യാ മാധവനാണ്.  കാവ്യയെ കേസില്‍ പ്രതി ചേര്‍ക്കുക എന്നതല്ല ഈ ചോദ്യം ചെയ്യലിന്റെ ഉദ്ദേശം എന്നാണ് അറിയുന്നത്. മറിച്ച്‌ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ നല്‍കാന്‍ കാവ്യയ്ക്ക് സാധിക്കും എന്നാണ് പോലീസ് കരുതുന്നത്.

ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിനാണ് ദിലീപ് അകത്തായത്. അപ്പുണ്ണിയെ പിടികൂടാനോ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. കാവ്യയാണ് ഇനി പ്രതീക്ഷ. കേസന്വേഷണത്തിന്റെ പലഘട്ടങ്ങളിലായി പറഞ്ഞ് കേട്ടിട്ടുള്ള അജ്ഞാത സാന്നിധ്യമായ മാഡം കാവ്യാ മാധവനോ അമ്മ ശ്യാമളയോ ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലക്ഷ്യയില്‍ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാവ്യയേയും ശ്യാമളയേയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

ആ സംഭവവികാസങ്ങളാണ് തങ്ങളുടെ അകല്‍ച്ചക്ക് കാരണമായതെന്നു കാവ്യാ മാധവന്‍…

നടിയെ ആക്രമിക്കാന്‍ ദിലീപിനുള്ള പ്രേരണ വ്യക്തി വൈരാഗ്യമാണ് എന്നാണ് പോലീസ് വാദം. അതായത് കാവ്യയുമായി ദിലീപിനുണ്ടായിരുന്ന അടുപ്പം നടി മഞ്ജു വാര്യരെ അറിയിക്കുകയും ഇത് വിവാഹമോചനത്തിലേക്ക് വരെ എത്തിയതിലും ഉള്ള ശത്രുത. താനുമായുള്ള ബന്ധത്തിന്റെ പുറത്താണ് ദിലീപ്-മഞ്ജു വിവാഹബന്ധം തകര്‍ന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ കാവ്യയില്‍ നിന്നും പോലീസിന് കിട്ടിയാല്‍ അത് ദിലീപിനുള്ള വല മുറുക്കും.

പ്രകൃതി സ്ത്രീയോട് കാണിച്ച വഞ്ചന….ഇതാണ് ….വായിക്കുക 

കാവ്യയുടെ ചോദ്യം ചെയ്യലില്‍ ദിലീപ് -മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകരാനുള്ള കാരണത്തെ കുറിച്ചും മറ്റും പോലീസ് ചോദിച്ചിരുന്നു. എന്നാല്‍ ഇവയ്ക്കൊന്നും മറുപടി പറയാന്‍ കാവ്യ തയ്യാറായിരുന്നില്ല. നടിക്ക് നേരെയുള്ള ദിലീപിന്റെ സമീപനം എങ്ങനെ ആയിരുന്നു എന്ന വിവരമാണ് പ്രധാനമായും കാവ്യയില്‍ നിന്നും പോലീസിന് അറിയേണ്ടിയിരുന്നത്. നടിക്ക് നേരെ ആക്രമണം നടന്ന ശേഷവും അതിന് മുന്‍പും ഉള്ള ദിലീപിന്റെ പെരുമാറ്റം എത്തരത്തിലുള്ളതാണ് എന്ന് പോലീസ് കാവ്യയോട് ചോദിച്ചിരുന്നു.

പുലര്‍കാല സെക്‌സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

കാവ്യയ്ക്ക് ഗൂഢാലോചനയുമായി ബന്ധമില്ല എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. പക്ഷേ കാവ്യ പലതും ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.ദിലീപ് ആദ്യം പറഞ്ഞത് പോലെ തന്നെ പള്‍സര്‍ സുനിയെ അറിയില്ല എന്നാണ് കാവ്യയുടേയും മൊഴി. എന്നാല്‍ കാവ്യയും ദിലീപും അഭിനയിച്ച പിന്നെയും എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി ഡ്രൈവര്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.കാവ്യ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യവും പലതും കള്ളവും ആണെന്ന് പോലീസ് കരുതുന്നുണ്ട്.

ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*