‘ദിലീപിനെതിരെയുള്ള അറസ്റ്റ് കൊടിയേരി കളിച്ച കളി; ലക്ഷ്യം മുഖ്യമന്ത്രി കസേര’..!

നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച്‌ വീണ്ടും പി സി ജോര്‍ജ് രംഗത്ത്. ഇത്തവണ കൂടുതല്‍ ഗുരുതര ആരോപണമാണ് പി സി ഉന്നയിച്ചിരിക്കുന്നത്.

നടി ആക്രമണകേസില്‍ നടന്‍ ദിലീപീന് ജാമ്യം കിട്ടിയാല്‍… അഥവാ

ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കളിച്ച കളിയാണെന്നാണ് പി സി ജോര്‍ജിന്റെ ആരോപണം. പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമമാണിത്.

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് കോടിയേരി ഉള്‍പ്പെടെ മൂന്ന് പേരാണെന്നും പി സി ജോര്‍ജ് ആരോപിക്കുന്നു. കോടിയേരി, എഡിജിപി ബി സന്ധ്യ, ഒരു തീയറ്റര്‍ ഉടമ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലുള്ളതെന്നും ചാരക്കേസില്‍ കെ കരുണാകരനെതിരെ ഗൂഢാലോചന നടത്തിയത് പോലെയാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഡാലോചനയുടെ ഭാഗമാണെന്നാരോപിച്ച്‌ പി സി ജോര്‍ജ് നേരത്തെയും രംഗത്തെത്തിയിരുന്നു. ദിലീപിനോട് കേരളത്തിലെ ജനങ്ങള്‍ മാപ്പ് പറയേണ്ടി വരുമെന്നും, നടന്‍ ഉപേക്ഷിച്ച നടി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിന് ശേഷമായിരുന്നു ദിലീപിനെതിരായ നീക്കങ്ങള്‍ ഉണ്ടായതെന്നുമാണ് പി സി ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നത്. ദിലീപിനെതിരെ ഗൂഡാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പി സിയുടെ ആരോപണത്തെ തുടര്‍ന്ന് സൂപ്രണ്ടിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*