Monthly Archives: July 2017

എനിക്ക് കല്യാണം കഴിക്കണം ….

ലോകം മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം അതാണ് അതിന്റെ ശെരി .സ്വന്തം കല്യാണ കാര്യത്തില്‍ അത്തരമൊരു തീരുമാനമാണ് രഞ്ജിഷ് എന്ന മഞ്ചേരിക്കാരന്‍ ഏറ്റെടുത്തത്.ന്യൂ ജെനറെഷന്‍  ഫാഷയില്‍ പറഞ്ഞാല്‍ സംഗതി അങ്ങ് പൊരിച്ചു. പെണ്ണ്‌തേടിയുള്ള പരസ്യത്തിനൊപ്പം തന്റെ വീടും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന ഫോട്ടോയും ഫേസ്ബുക്കില്‍  രഞ്ജിഷ്പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം ഫോണ്‍നമ്പര്‍ വയ്ക്കാനും മറന്നില്ല.  “കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല.അന്വേഷണത്തിലാണ്.പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കുമല്ലോ’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ രഞ്ജിഷ് എന്ന മഞ്ചേരിക്കാരന് അറിയില്ലായിരുന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണ്‍ കോളെടുക്കാന്‍ സമയമില്ലാതെ താന്‍ നട്ടംതിരിയേണ്ടിവരുമെന്ന്. മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം ...

Read More »

ലോകം വിസ്മയിച്ച പ്രണയജോടികള്‍ …..

സമൂഹ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രണയ ജോടികള്‍ക്ക് പിറകെയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ നിങ്ങള്‍ അതിശയിച്ചു പോകും.ഇതൊരു ഫോട്ടോ ഷൂട്ട്‌ ആയിരുന്നു. റഷ്യന്‍ ഫോട്ടോഗ്രാഫറായ ഐറീന നെദ്യല്‍ക്കോവയാണ് പ്രണയത്തിന്റെ ഈ അതിസുന്ദരമായ നിമിഷങ്ങളെ ക്യാമറയില്‍ ഒപ്പിയെടുത്തത്. ശെര്‍ഗെയ് – വാലന്റൈന്‍ എന്നീമോഡലുകളാണ് ഐറീനക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ലോകമെമ്പാടുനിന്നും ഐറീനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ചിത്രങ്ങള്‍ കണ്ട് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തോളം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി ഐറീനയെ തേടിയെത്തിയത്. മുന്‍പരിചയം പോലുമില്ലാത്ത ഇവര്‍ പ്രണയിതാക്കളായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തപ്പോള്‍ സെറ്റിലുണ്ടായ എല്ലാവരും നിറകണ്ണുകളോടെയാണ് ...

Read More »

ഇനി ഹൃദയത്തിന് റബ്ബര്‍ വാല്‍വും….

ഇനി അതും സംഭവിക്കും …. റബ്ബര്‍കൊണ്ട് ഹൃദയവാല്‍വുകള്‍ നിര്‍മിക്കാനുള്ള പരീക്ഷണം അന്തിമഘട്ടത്തില്‍. മഹാത്മാഗാന്ധി സര്‍വകലാശാല, ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് റിയോ, ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാഫോളോ എന്നിവയുമായി ചേര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. പ്ലാസ്റ്റിക്ക് സംയുക്തങ്ങള്‍ കൊണ്ടുള്ള ഹൃദയവാല്‍വുകളാണ് നിലവില്‍  കൂടുതലായും ഉപയോഗിക്കുന്നത്. റബ്ബറില്‍ കൈതച്ചക്കനാരുകൂടി ചേര്‍ത്താണ് വാല്‍വു നിര്‍മിക്കുന്നത്. റബ്ബര്‍ വാല്‍വ് ഉപയോഗിച്ചാല്‍ ഹൃദയശസ്ത്രക്രിയയുടെ ചെലവ് പകുതികണ്ട് കുറയ്ക്കാം. മൃഗങ്ങളില്‍ നടത്തിയ എല്ലാ പരീക്ഷണവും വിജയമായിരുന്നു. മനുഷ്യരില്‍ പരീക്ഷിക്കാനുള്ള നടപടികളായെന്ന് കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്ന ദേശീയ റബ്ബര്‍ സമ്മേളനത്തില്‍ ...

Read More »

പാകിസ്ഥാനു വീണ്ടും ഇരുട്ടടി ….

നവാസ് ഷെരിഫിന്റെ രാജിക്ക് പിന്നാലെ  പാകിസ്ഥാനു മേൽ ഉപരോധമേര്‍പ്പെടുത്തുന്ന നിയമഭേദഗതിയുമായി യു.എസ്. സെനറ്റര്‍. താലിബാനും ഹഖാനി ശൃംഖലയും അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുന്നതു തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ്.സെനറ്റര്‍ ജോണ്‍ മക്കെയിന്‍ വ്യക്തമാക്കി. പടിപടിയായി നയതന്ത്ര, സൈനിക, സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള നിയമഭേദഗതി അദ്ദേഹം മുന്നോട്ടുവെച്ചു.പ്രതിരോധസഹകരണം, പണംവകയിരുത്തല്‍ തുടങ്ങിയവയ്ക്കുള്ള വരുന്ന വര്‍ഷത്ത നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ നിയമത്തിലെ (എന്‍.ഡി.എ.എ.-2017) ഭേദഗതിയായാണ് ഇതവതരിപ്പിച്ചത്.

Read More »

ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയം: ചെന്നിത്തല

രാഷ്ട്രീയ കൊലപാതകങ്ങൾ തടയുന്നതിലും അക്രമങ്ങൾ അടിച്ചമർത്തുന്നതിലും ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂരിൽ മാത്രം ഒതുങ്ങുനിന്ന അക്രമങ്ങൾ തിരുവനന്തപുരത്തേക്കും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം  പറഞ്ഞു.വിഷയം ഇത്രയും രൂക്ഷമായിട്ടും സർക്കാർ എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് സർവകക്ഷിയോഗം വിളിക്കാത്തത്. ആഭ്യന്തരവകുപ്പും ഇന്റലിജൻസ് സംവിധാനവും അന്പേ പരാജയപ്പെട്ടിരിക്കുന്നു. ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം അപലപനീയമാണെന്നും ഇക്കാര്യത്തിൽ പിണറായി വിജയൻ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നാണ് കരുതേണ്ടത്. പൊലീസ് കാഴ്‌ചക്കാരായി നിൽക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റം ചെയ്യുന്നവർ ആരായാലും മുഖം നോക്കാതെ നടപടി എടുക്കണം. ...

Read More »

അമിത് ഷാ മാജിക്‌ : യു.പി.യില്‍ വീണ്ടും ഇലക്ഷന്‍…!!!!!

അമിത് ഷാ മാജിക്‌ : യു.പി.യില്‍ വീണ്ടും ഇലക്ഷന്‍  ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്  മൂന്ന് നിയമസഭ സാമാജികര്‍ രാജിവെച്ചു. ബുക്കാന്‍ നവാബ്, യശ്വവന്ത് സിങ്, മധുക്കാര്‍ ജെയ്റ്റ്ലി എന്നിവരാണ് രാജിവെച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യു.പിയിലെത്തിയതിന് പിന്നാലെയാണ് ഇവരുടെ രാജി. ബി.ജെ.പി ഇടപെടലാണ് എം.എല്‍.എമാരുടെ രാജിയിലേക്ക് നയിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഇവരുടെ രാജി വീണ്ടും ഈ മണ്ഡലങ്ങളില്‍  തെരഞ്ഞെടുപ്പിനുള്ള   അവസരമൊരുക്കി.അഖിലേഷും  മുലായം സിംഗ് യാദവും തമ്മിലുള്ള ...

Read More »

കാവ്യയെകുറിച്ച് നിര്‍ണായക വെളിപ്പെടുതലുമായി സുനി: നിഷേധിച്ച് കാവ്യ

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുതലുമായി പോലീസ് പിടി കൂടിയ പള്‍സര്‍ സുനി.   രണ്ട് മാസം കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസിനു നല്‍കിയ മൊഴിയിലാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം  സുനിയെ തനിക്ക് അറിയില്ലെന്ന നിലപാടാണ് ചോദ്യം ചെയ്യലില്‍ കാവ്യാമാധവന്‍ കൈക്കൊണ്ടത്. എന്നാല്‍  കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കാവ്യയുടെ മറുപടി പൂര്‍ണമായില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാടുള്ള കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചിരുന്നതായി പള്‍സര്‍ സുനി നേരത്തേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ...

Read More »

ചങ്ക്‌സി ‘ന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സി ‘ന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. ഇന്ത്യയില്‍ ഇത് ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് ഫേസ്ബുക്കില്‍ ഇത്തരം ഒരു അംഗീകാരം ലഭിക്കുന്നത്. ഹാപ്പിവെഡിംഗിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചങ്ക്‌സി ‘ന്ഫെയ്‌സ്ബുക്കിന്റെ അംഗീകാരം. ചങ്ക്‌സിന്റെ തീമില്‍ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഫ്രെയിം നല്‍കിയിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. പൊതുവേ സിനിമകള്‍ക്കായി ഫെയ്‌സ്ബുക്ക് ഇത്തരത്തില്‍ ഫ്രെയിം നല്‍കാറില്ല. എന്നാല്‍, കേരള സെക്ടറില്‍ ഫെയ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് ‘ചങ്ക്‌സ്’ എന്നത്. ഈ പരിഗണന കൂടി വെച്ചാണ് ഫെയ്‌സ്ബുക്ക് ഫ്രെയിം അനുവദിച്ചതെന്നു സംവിധായകന്‍ ...

Read More »

അക്ഷര മതം മാറി…? !!! കമലിന് എന്താണ് പറയാനുള്ളത്…?

അക്ഷര ഹാസന്‍  അജിത് നായകനാകുന്ന തന്റെ ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ ആത്മീയതയുമായി ബന്ധപ്പെട്ട് പറഞ്ഞ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിലേക്ക് തന്റെ മനസ്സ് ഒരുപാട് ആകര്‍ഷിക്കപ്പെട്ടുവെന്നും അക്ഷര പറഞ്ഞിതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് അക്ഷരയുടെ മതം മാറ്റം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.‘അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്’എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രചരണങ്ങള്‍ . സോഷ്യല്‍ മീഡിയയില്‍   നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അക്ഷരയോട് ട്വീറ്റ് ചെയ്ത് ആരാഞ്ഞിരിക്കുകയാണ് കമല്‍ ഹാസന്‍ ...

Read More »

ദുല്‍ഖറിന്‍റെ കുഞ്ഞു വാവയുടെ ചിത്രം …യാഥാര്‍ത്ഥ്യം ഇതാണ്….

ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അമാലിനും കുഞ്ഞിനുമൊപ്പം താരം നില്‍ക്കുന്ന ചിത്രം ഫാന്‍സ് പേജുകളില്‍ വ്യപകമായി പ്രചരിക്കുകയാണ്.പുതിയ ചിത്രത്തെക്കുറിച്ച് ദുല്‍ഖര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല..എന്നാല്‍  ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞു വാവയുടെ ചിത്രത്തെക്കുറിച്ചുള്ള  ദുല്‍ഖറിന്റെ  വാക്കുകള്‍ക്ക്   ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. തുടര്‍ന്ന് കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കുഞ്ഞ് ജനിച്ച് അന്ന് മുതല്‍ തന്നെ ഒരുപാട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പക്ഷെ ...

Read More »