ദിലീപിന്റെ അറസ്റ്റില്‍ സംശയം പ്രകടിപ്പിച്ച്‌ പി സി ജോര്‍ജ് എംഎല്‍എ

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ സംശയങ്ങളുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. നടന്‍ ദിലീപ് ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ഹൗവറില്‍ ആയിരുന്നു പ്രതികരണം.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നാണ്. സിപിഐഎമ്മിന്റൈ സെക്രട്ടറി പറഞ്ഞത് ഇരയോടൊപ്പമാണെന്നാണ്. നമ്മളും ഇരയോടൊപ്പമാണ്. മാധ്യമങ്ങളും ജനങ്ങളും ഇരയോടൊപ്പമാണ്. അത് ഒരു മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറയേണ്ടതില്ല. എപ്പോഴാണ് ഈ കേസ് ഇങ്ങനെയായത്? 120 ബി ആണല്ലോ കേസ്. ഈ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള പ്രശ്നങ്ങളും വലിയ ബഹളങ്ങളും ഇല്ലല്ലോ. ഇവിടെ ഉണ്ടായത് എന്താണ്. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു. ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോള്‍ കേസ് ആയി. ഗൂഢാലോചനയായി. അതിന് മുമ്ബ് എന്താ ഗൂഢാലോചന ഇല്ലാതിരുന്നത്. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് ഞാന്‍ പറയാനില്ല. ഈ അന്വേഷണത്തില്‍ എനിക്ക് സംശയമുണ്ട്. ദിലീപിനെ പോലുള്ള നടനും നാദിര്‍ഷയെ പോലുള്ള കലാകാരനും പറ്റിയ വലിയ അപകടം മാധ്യമങ്ങളെ അസഭ്യം പറഞ്ഞുവെന്നതാണ്. ഇരയോടൊപ്പം നില്‍ക്കുന്ന പാരമ്ബര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ളത്. ആ വികാരം മനസ്സിലാക്കാതെ മാധ്യമ സുഹൃത്തുക്കളെയും മറ്റാളുകളെയും ചീത്തപറഞ്ഞതാണ് അപകടം. ഞാന്‍ ഏതായാലും ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ തയ്യാറല്ല. ഞാന്‍ പോലിസ് ആവുകയല്ല. ഞാന്‍ ഈ പണി, പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട് കൊല്ലം 40 ആയി. എല്ലാ ആളുകളെയും ഞാന്‍ പഠിച്ചിട്ടുണ്ട്. പൊലീസിനെയും മന്ത്രിമാരെയും അറിയാം. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്. എങ്കിലും ഇവരിലാരെങ്കിലും കുറ്റക്കാരാണെങ്കില്‍ അവരെ മാക്സിമം ശിക്ഷിക്കണം. പക്ഷെ എനിക്ക് ചില സംശയങ്ങളുണ്ട്.
എന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.

ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. പുലര്‍ച്ചെയാണ് ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പൊലീസ് വിളിച്ചുവരുത്തുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*