പൂര്‍ണ നഗ്നരായി പുരുഷന്മാര്‍ ഇറങ്ങേണ്ട ദ്വീ​പി​ന്​ പൈ​തൃ​ക പ​ദ​വി

പൂര്‍ണ നഗ്നരായി പുരുഷന്മാര്‍ ഇറങ്ങേണ്ട ദ്വീ​പി​ന്​ പൈ​തൃ​ക പ​ദ​വി. ജ​പ്പാ​നി​ല്‍ സ്​​ത്രീ​ക​ള്‍​ക്ക്​ വി​ല​ക്കു​ള്ള ദ്വീ​പാ​യ ഒ​കി​നോ​ഷി​മ​ക്ക്​ യു​നെ​സ്​​കോ പൈ​തൃ​ക പ​ദ​വി. ക​ട​ലി​ലി​റ​ങ്ങും മു​മ്ബ്​ പു​രു​ഷ​ന്മാ​ര്‍ വി​വ​സ്​​ത്ര​രാ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന​യു​ള്ള ഒ​കി​നോ​ഷി​മ ജ​പ്പാ​​െന്‍റ തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ക്യൂ​ഷു ദ്വീ​പി​നും കൊ​റി​യ​ന്‍ ഉ​പ​ദ്വീ​പി​നു​മി​ട​യി​ലെ കൊ​ച്ചു​തു​രു​ത്താ​ണ്.പാ​പ​ങ്ങ​ള്‍ ക​ഴു​കി​ക്ക​ള​യാ​നാ​ണ്​ വി​വ​സ്​​ത്ര​രാ​യി ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ സു​ര​ക്ഷ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന ന​ട​ത്താ​റു​ള്ള ഇ​വി​ടെ മ​റ്റു രാ​ജ്യ​ത്തു​നി​ന്നു​ള്ള​വ​രും എ​ത്തി​യി​രു​ന്ന​തി​നാ​ല്‍ നാ​ലാം നൂ​റ്റാ​ണ്ടു മു​ത​ല്‍ കൊ​റി​യ, ചൈ​ന തു​ട​ങ്ങി​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യും വ​ര്‍​ത്തി​ച്ചു. മൂ​ന്നു പ​വി​ഴ​പ്പു​റ്റു​ക​ളും നാ​ല്​ അ​നു​ബ​ന്ധ സ്​​ഥ​ല​ങ്ങ​ളു​മാ​ണ്​ 700 ച​തു​ര​ശ്ര മീ​റ്റ​ര്‍ മാ​ത്രം വി​സ്​​​തൃ​തി​യു​ള്ള ഒ​കി​നോ​ഷി​മ​യി​ലു​ള്ള​ത്. വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ 200 പേ​ര്‍​ക്കാ​ണ്​ ഇ​വി​ടെ ​പ്ര​വേ​ശ​നം. ​ഇ​വി​ടെ​നി​ന്ന്​ ക​ല്ലു​ക​ള്‍, പു​ല്‍​ക്കൊ​ടി​ക​ള്‍ തു​ട​ങ്ങി ഒ​ന്നും സ​ന്ദ​ര്‍​ശ​ക​ര്‍ കൊ​ണ്ടു​പോ​ക​രു​ത്. ഷി​േ​ന്‍​റാ വി​ശ്വാ​സ​പ്ര​കാ​ര​മു​ള്ള ആ​ചാ​ര​ങ്ങ​ളാ​ണ്​ ദ്വീ​പി​ലെ​ത്തു​ന്ന​വ​ര്‍ പാ​ലി​ക്കേ​ണ്ട​ത്. വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി പൈ​തൃ​ക വ​സ്​​തു​ക്ക​ളും ഇ​വി​ടെ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*