നിതീഷ്കുമാര്‍ വിശ്വാസവോട്ട് നേടി

ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച്  നിതീഷ്കുമാർ വിശ്വാസവോട്ട് നേടി. ബി.​ജെ.പി പിന്തുണയോടെ അധികാരത്തിലേറിയ നിതീഷ്കുമാറിന് 131 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 108 എം.എൽമാരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശാല മതേതര മഹാസഖ്യം വിട്ട് ബി.ജെ.പിയോട്​ ചേർന്ന നിതീഷിന്‍റെ നിലപാടിനെതിരെ ജെ.ഡി.യുവിനുള്ളില്‍ രൂക്ഷമായ ഭിന്നത നിലനിന്നിരുന്നുവെങ്കിലും നിതീഷിന് വ്യക്തമായി ഭൂരിപക്ഷം നേടാനായി. സംസ്ഥാനത്ത് ബി.ജെ.പിക്കും ഘടക കക്ഷികള്‍ക്കുമായി 58 സീറ്റും ആർ.ജെ.ഡിയുടെ 71 സീറ്റുകളുമുണ്ട്.​ ഇതിന് പുറമെ നാല് സ്വതന്ത്രരുടെയും രണ്ടിലധികം ആര്‍‌.ജെ.ഡി എം.എല്‍‌.എ മാരുയുടെയും പിന്തുണ കൂടി നിതീഷ്- ബി.ജെ.പി സഖ്യത്തിന് ലഭിച്ചു.നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ സംബന്ധിച്ച് ആർ.ജെ.ഡി കോടതിയിലേക്കും  നീങ്ങിയിട്ടുണ്ട്.

പ്രകൃതി സ്ത്രീയോട് കാണിച്ച വഞ്ചന….ഇതാണ് ….വായിക്കുക 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*