‘ആ നഗ്നദൃശ്യങ്ങള്‍ എന്റേതല്ല’- നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന..!

തന്റെ നഗ്നദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെ തെന്നിന്ത്യന്‍ നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണി രംഗത്ത്. ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറഞ്ഞു.

താര സംഘടനയായ ‘അമ്മ’ വെട്ടിച്ചത് കോടികളുടെ നികുതി പണം…! എല്ലാം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍….! 

ആ രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ സ്കിന്‍ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച്‌ തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോള്‍ഡ് ആയി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് താന്‍. ഇനിയും അതു തന്നെ തുടരം. സഞ്ജന പറഞ്ഞു.

തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന പ്രതികരിച്ചു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചിത്രം ദണ്ഡുപാളയ ടുവിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഈ രംഗങ്ങളാണ് പുറത്തുവന്നത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ദണ്ഡുപാളയ അധോലോകസംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദണ്ഡുപാളയ ടു.

അതേസമയം ഒരാഴ്ച്ച മുമ്ബ് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്. നേരത്തെയും ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയ്ക്ക് പ്രമേയമായ ഗുണ്ടാസംഘവുമായുള്ള നിയമപോരാട്ടങ്ങള്‍ വഴിയും നായികാനടിമാരായ സഞ്ജനയും പൂജാ ഗാന്ധിയും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരിലുമാണ് നേരത്തെ ചിത്രം ചര്‍ച്ചയായത്.

ശ്രീനിവാസ രാജു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യഭാഗം ദണ്ഡുപാളയ 2012ലാണ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രീകരിച്ച സിനിമ നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു.

മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. മോഹന്‍ലാല്‍ ചിത്രം കാസനോവയില്‍ സഞ്ജന ഗല്‍റാണി അഭിനയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*