Breaking News

മാഡവും ദിലീപും ഒരു പ്രശസ്ത ഗായികയുമാണ് മുഖ്യ കണ്ണികള്‍; പോലീസ് കണ്ടെത്തിയ തെളിവുകള്‍…

യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ മാഡവും ദിലീപുമാണ് ആണിക്കല്ലെന്ന് പോലീസിന് വ്യക്തമായതായി സൂചന. എല്ലാം അറിയാവുന്നവര്‍ ഇവരാണെന്നും പ്ലാനിങ്ങിന്റെ എല്ലാ ഘട്ടത്തിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലുമാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചിരിക്കുന്നത്.

‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുത്’..! നടി ആക്രമണകേസില്‍ നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്..

ഇവരുടെ ആജ്ഞാനുസരണം മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിച്ചുവെന്നുമാണ് തെളിയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു തലേന്നാള്‍ നടന്ന ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കാര്യങ്ങളെല്ലാം സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളെല്ലാം അപ്പുണ്ണിയുടെ ഫോണില്‍ നിന്നാണ് ചെയ്തിരിക്കുന്നത് എന്ന് സമ്മതിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷം അപ്പുണ്ണി ഒളിവില്‍ പോയി എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അപ്പുണ്ണി പോലീസിന്റെ നിരീക്ഷണ വലയത്തിനുള്ളില്‍ തന്നെയാണ് എന്നാണ് കരുതേണ്ടത്.

നാദിര്‍ഷയ്ക്ക് ഗൂഢാലോചനയുമായി പങ്കില്ലെന്ന നിലയ്ക്കാണ് ഇപ്പോഴത്തെ അന്വേഷണ പുരോഗതി. സംഭവ ശേഷം നാദിര്‍ഷയെ ബോധപൂര്‍വ്വം കേസിലേയ്ക്ക് വലിച്ചിട്ട് കുടുക്കുകയായിരുന്നു എന്നു വേണം കരുതാന്‍. കുടുംബ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്ന നാദിര്‍ഷ ഇത്തരം ഒരു കുറ്റകൃത്യത്തില്‍ ബന്ധപ്പെടില്ല എന്നു തന്നെയാണ് പോലീസ് കരുതുന്നത്. ലഭിച്ച തെളിവുകള്‍ നാദിര്‍ഷയെ ഗൂഢാലോചനയിലേയ്ക്ക് ബന്ധിപ്പിക്കുന്നില്ല. അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് പറയാനും അദ്ദേഹം തയ്യാറായി. കേസിനു ശേഷം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ തുറന്നു പറയുന്ന സാക്ഷി പട്ടികയിലാകും ഇടം. ദിലീപിന്റെ സാമ്ബത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടക്കുമ്ബോാള്‍ വീണ്ടും നാദിര്‍ഷ മൊഴി കൊടുക്കേണ്ടി വരും.

ആക്ഷേപഹാസ്യം കൈകാര്യം ചെയ്ത ദേ മാവേലി കൊമ്ബത്ത് എന്ന ഓണക്കാസറ്റ് മുതല്‍ ഒന്നിച്ചുള്ളവരാണ് ദിലീപും നാദിര്‍ഷയും. ഇവര്‍ ഹിറ്റ് കൂട്ടുകെട്ടായിട്ടും ഇതേവരെ സിനിമയില്‍ ഒന്നിച്ചിട്ടില്ല. നാദിര്‍ഷ സംവിധായകനായത് പൃഥിരാജിന്റെ ഡേറ്റില്‍ അമര്‍ അക്ബര്‍ ആന്റണിയിലൂടെയായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നിര്‍മ്മാണ പങ്കാളികളായി ദിലീപും നാദിര്‍ഷയും ഒന്നിച്ചു. മൂന്നാമത്തെ സിനിമ മമ്മൂട്ടി നാലടി ഉയരക്കാരനായി അഭിനയിക്കുന്ന സിനിമയായിരുന്നു. നാദിര്‍ഷയ്ക്ക് ദിലീപ് ഡേറ്റ് നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് ഇപ്പോഴും പുറത്തറിയാത്ത രഹസ്യമാണ്. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ പരിചയമുള്ള ‘മാഡം’ മുഖ്യപ്രതിയാകും എന്നു തന്നെയാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അക്കാലം മുതല്‍ ഇവര്‍ തമ്മിലുള്ള ബന്ധം പോലീസ് കണ്ടെത്തി കഴിഞ്ഞു.

കാസര്‍ഗോഡ് സ്വദേശിയായ ഇവര്‍ എങ്ങനെ സിനിമയുമായി ബന്ധപ്പെട്ടെന്നതു മുതല്‍ ഗൂഢാലോചനയിലെ പങ്കാളിത്തം വരെ പോലീസ് കണ്ടെത്തി കഴിഞ്ഞു. ബുദ്ധിമതിയായ ഈ സ്ത്രീയ്ക്ക് പണത്തോടുള്ള ആര്‍ത്തിയാണ് ഇവരെ കുറ്റകൃത്യത്തിലേയ്ക്ക് എത്തിച്ചതെന്നാണ് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു നായിക ഗായികയാണെന്നതാണ് മറ്റൊരുവിവരം. ചില സിനിമകളിലും ഇവര്‍ അഭിനയിച്ചുട്ടുണ്ട്. ചാനലില്‍ അവതാരികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാമ്ബത്തിക കുറ്റകൃത്യത്തിലെ ഇവരുടെ പങ്ക് നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനയിലേയ്ക്ക് വളര്‍ന്നിട്ടുണ്ടോ എന്ന വിവരം പോലീസ് അന്വേഷിക്കുകയാണ്. ചോദ്യം ചെയ്യപ്പെട്ട എംഎല്‍എമാര്‍ പ്രതിപ്പട്ടികയിലാണോ സാക്ഷിപ്പട്ടികയിലാണോ ഉള്‍പ്പെടുക എന്നേ അറിയാനുള്ളു. ബിസിനസിലടക്കം പങ്കാളിത്തമുള്ള ഒരു എംഎല്‍എയെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമാവുകയാണ്. ദിലീപ് സംസ്ഥാനത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിക്കുകയാണെന്നും നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*