സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ സൗജന്യ വെെഫെെയുമായി ജിയോ…!

 സൗജന്യ ഫോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തുടനീളം മൂന്ന് കോടി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വെെഫെെ നല്‍കാന്‍ ഒരുങ്ങി ജിയോ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം കമ്ബനി കേന്ദ്ര മാനവശേഷി വികസന വകുപ്പിന് നല്‍കിയെന്നാണ് ഒൗദ്യോഗിക വിവരം.

സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്‍റെ ക്വട്ടേഷന്‍..?? നടുക്കുന്ന വെളിപ്പെടുത്തലുമായ് ലിബര്‍ട്ടി ബഷീര്‍…

സര്‍ക്കാര്‍ നിര്‍ദേശം പരിശോധിച്ച്‌ വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായിട്ടായിരിക്കും നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള 38,000 കോളേജുകളിലായിരിക്കും ഈ സേവനം ലഭ്യമാക്കുക. പുതിയ പദ്ധതി പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം ലഭിക്കും.

നാഷണല്‍ നോളജ് നെറ്റ്വര്‍ക്കിന്റെ ‘സ്വയം’ പ്ലാറ്റ്ഫോമില്‍ ഓണ്‍ലൈന്‍ കോഴ്സുകളടക്കം നല്‍കും. മാനവ വിഭവശേഷി മന്ത്രാലയത്തിന് ഒരു ടെലികോം ദാതാവില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു നിര്‍ദേശം ലഭിക്കുന്നത്.
ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ ചരിത്രം രചിച്ച ജിയോ കഴിഞ്ഞ ദിവസം സൗജന്യ ഫോണ്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വെെഫെെ സൗകര്യവുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*