മിസ്റ്റര്‍ കോലി നിങ്ങള്‍ ഒരു മികച്ച കളിക്കാരനാണ്… അതിലുപരി ഒരുപാട് കൊംപ്ലെക്സ് ഉള്ള സെല്‍ഫിഷ് ആയ മനുഷ്യന്‍; സന്തോഷ് പണ്ഡിറ്റ്!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൊഹ് ലിയെ ഫേസ്ബുക്കിലൂടെ ഉപദേശിച്ചും ശാസിച്ചും സന്തോഷ് പണ്ഡിറ്റ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രഹാനയോട് കൊഹ് ലിക്ക് അസൂസയയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ..?

കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച്‌ മാന്‍ ഓഫ് ദ സീരീസ് ആയ രഹാനെയെ കളിപ്പിക്കാത്ത കൊഹ്ലിയുടെ നിലപാടിനെയാണ് സന്തോഷ് പണ്ഡിറ്റ് വിമര്‍ശിക്കുന്നത്. കൊഹ് ലിയുടെ ഈ നടപടി രഹാനയോടുള്ള അസൂയമൂലമാണെന്നും സന്തോഷ്.

ഇന്ത്യ-വെസ്റ്റിന്റീസ് ട്വന്റി ട്വന്റി മത്സരം വിലയിരുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. വെസ്റ്റിന്റീസ് ഇന്തൃയെ 9 വിക്കറ്റിനു തകര്‍ത്തു. ഇന്ത്യ 190 – 6, കാര്‍ത്തിക് 48. വെസ്റ്റിന്റീസ്. 194-1. ലെവിസ് 62 ബോളില്‍ നിന്നും 125 റണ്‍സ് ലെവിസ് 6 ഫോറുകളും 12 സിക്സുകളും അടിച്ചു.

എന്നിട്ടും കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച മാന്‍ ഓഫ് ദി സീരിസ് ആയ രഹാനെയെ കോലി കളിപ്പിച്ചില്ല.. തൊട്ടു മുമ്ബ് നടന്ന ചാമ്ബ്യന്‍ ട്രോഫിയില്‍ ഒരിക്കല്‍ പോലും രഹാനെക്കു അവസരം കൊടുത്തില്ല. മുമ്ബ് കൊഹ്ലിക്കു അസുഖമായ് മാറി നിന്ന ഓസ്ട്രേലിയക്കെതിരെ ടെസ്റ്റില്‍ രഹാനെ ക്യാപ്റ്റന്‍ ആയി കളി ജയിപ്പിക്കുകയും . എല്ലാവരുടേയും പ്രശംസ വാങ്ങുകയും ചെയ്തു. കൊഹ്ലിക്കു രഹാനെയോട് അസൂയയാണ്.’ പണ്ഡിറ്റ് പറയുന്നു.

കുംബ്ലെയ്ക്ക് മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും കോച്ചായ് തുടരുവാന്‍ കൊഹ്ലി സമ്മതിക്കുന്നില്ല…കോച്ചേ വെണ്ടാ എന്നു ചിന്തിക്കുന്നു… മിസ്റ്റര്‍ കൊഹ്ലി നിങ്ങള്‍ ഒരു മികച്ച കളിക്കാരനാണ്… അതിലുപരി ഒരുപാട് കൊംപ്ലെക്സ് ഉള്ള സെല്‍ഫിഷ് ആയ മനുഷൃനാണ്….. ഈ സ്വഭാവം ഭാവിയില്‍ ക്യാപ്റ്റന്‍ എന്ന രീതിയിലും, കളിക്കാരന്‍ എന്ന രീതിയിലും ഒരുപാട് ദോഷം ചെയ്യും ..നോക്കിക്കോ….ജസ്റ്റിസ് ഫോര്‍ രഹാനെ….’ സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പു നല്‍കുന്നു.

ഇതിലും മികച്ച കളിക്കാരനായിരുന്നിട്ടും യാതൊരു ജാഡയുമില്ലാതെ ജീവിച്ച സച്ചിനെ കണ്ടു പഠിക്കൂവെന്ന ഉപദേശവും സന്തോഷ് പണ്ഡിറ്റ് നല്‍കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*