എല്ലാവരുേെടയും ‘സ്നേഹവും, പിന്തുണയും ഇനിയും ഉണ്ടാകണം’; മകളെ കോടതി കയറ്റാന്‍ അമ്മ മനസ്സ് അനുവദിക്കുന്നില്ല; മീനാക്ഷിക്കായി നിയമപോരാട്ടത്തിന് മഞ്ജു വാര്യര്‍ ഇല്ല!

എല്ലാ പ്രേക്ഷകരുടേയും സ്നേഹവും, പിന്തുണയും തനിക്ക്  ഇനിയും ഉണ്ടാകണമെന്ന് ആരാധകരോട് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ ആ വാക്കുകളെ നിറഞ്ഞ കയ്യടിയോടെയാണ് പ്രവാസി മലയാളികള്‍ സ്വീകരിച്ചത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന്റെ റാസല്‍ഖൈമയിലേയും, അജ്മാനിലേയും ഷോറുമുകള്‍ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു യുഎയില്‍ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ ശേഷം മഞ്ജു ആദ്യമായാണ് പൊതു വേദിയില്‍ എത്തുന്നത്. അതുകൊണ്ട് കൂടി ഏറെ ശ്രദ്ധിക്കപ്പെട്ട ചടങ്ങായിരുന്ു. ഇത്.

ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് സുരേഷ് ഗോപിക്ക് പറയാനുള്ളത് ….

ഉദ്ഘാടനച്ചടങ്ങുകളില്‍ മഞ്ജു, ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒന്നും നേരിട്ട് പ്രതികരിച്ചില്ല. നടി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. കേസിലെ ഗൂഢാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതിന്റെ പിന്നാലെയാണ് മഞ്ജു ദുബായിലേക്ക് തിരിച്ചത്. നേരത്തെ ആമിയുടെ ഷൂട്ടിങ് സെറ്റില്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ മഞ്ജു സമ്മര്‍ദ്ദത്തിലായെന്നും ഷൂട്ടിങ് നിര്‍ത്തി വയ്ക്കേണ്ടി വന്നുവെന്നും വാര്‍ത്തകളെത്തിയിരുന്നു. ദിലീപിന്റെയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷി ഇപ്പോള്‍ ദുബായിലാണുള്ളതെന്നും സൂചനയുണ്ട്. മകളെ നേരിട്ട് കാണാനും ആശ്വസിപ്പിക്കാനും മഞ്ജു സമയം കണ്ടെത്തിയെന്നാണ് സൂചന.

മകളെ വിട്ടുകിട്ടാന്‍ മഞ്ജു നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ മകളെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ അത് വേണ്ടെന്നാണ് തീരുമാനം. മകള്‍ക്ക് അറിവായി. ഇനിയെല്ലാം അവര്‍ തീരുമാനിക്കട്ടേയെന്നാണ് മഞ്ജുവിന്റെ പക്ഷം. കോടതിയുടെ പിന്‍ബലത്തില്‍ മകളെ സ്വന്തമാക്കുന്നത് നല്ല കീഴ് വഴക്കമാകില്ലെന്ന നിലപാടില്‍ മഞ്ജു എത്തിക്കഴിഞ്ഞു. കോടതിയിലേക്ക് പോയാല്‍ മകളുടെ അഭിപ്രായം കോടതി ചോദിക്കും. അപ്പോള്‍ മകള്‍ കോടതിയില്‍ എത്തേണ്ടി വരും. ഇതൊഴിവാക്കുകയാണ് ലക്ഷ്യം. മകളെ കുറിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് മഞ്ജു കരുതുന്നില്ല.

കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മീനാക്ഷിയെ ഒപ്പം കൂട്ടാന്‍ മഞ്ജു ശ്രമിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്്. നിലവിലെ സാഹചര്യത്തില്‍ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ മഞ്ജുവിന് മകളെ വി്ട്ടു കിട്ടും. അച്ഛന്‍ പീഡനക്കേസില്‍ പ്രതിയാണ്.

പണം വാങ്ങിയുള്ള ദിലീപ് പിന്തുണ …….കാതടപ്പിക്കുന്ന മറുപടിയുമായി യുവസിനിമ പ്രവര്‍ത്തകന്‍ ..

രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസില്‍ സംശയ നിഴലിലും. മാനേജര്‍ അപ്പുണ്ണി, സുഹൃത്ത് നാദിര്‍ഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസില്‍ പ്രതികളാണ്. അനുജന്‍ അനൂപിനേയും പൊലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്. എന്നാല്‍ കോടതിയില്‍ പോയി മകളെ വിഷമിപ്പിക്കാന്‍ മഞ്ജു തയ്യാറല്ല. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഈ പ്രത്യേക സാഹചര്യത്തില്‍ അച്ഛനൊപ്പം നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നില്‍ക്കാന്‍ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന്‍ സമ്മതം മൂളും.

കുട്ടിയെ നോക്കാനുള്ള സാമ്ബത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങള്‍ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായല്‍ വിജയം ഉറപ്പാണ്.  ഇതായിരുന്നു സുഹൃത്തുക്കള്‍ മഞ്ജുവിന് നല്‍കിയ ഉപദേശം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മകള്‍ അച്ഛന്റെ അടുത്ത് നില്‍ക്കട്ടേയെന്നാണ് മഞ്ജുവിന്റെ നിലപാടെന്നാണ് സൂചന.

ദിലീപ് അറസ്റ്റിലായതോടെയാണ് മകള്‍ ദുബായിലേക്ക് പോയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ സ്കൂള്‍ ഹോസ്റ്റലിലാണെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ പിന്നീട് ദുബായിലെ ദിലീപിന്റെ അടുത്ത ബന്ധുവീട്ടിലാണെന്ന് സൂചനകള്‍ പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കടുത്ത സമ്മര്‍ദ്ദത്തിലൂം മഞ്ജു ദുബായിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതെന്നാണ് സൂചന. മകളെ കാണുക തന്നെയായിരുന്നു ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ദിലീപിനെ പ്രശ്നത്തിലാക്കുന്നതൊന്നും ചെയ്യില്ലെന്നാണ് സൂചന. ദിലീപുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും ഒഴിവാക്കും. എന്നാല്‍ പൊതു രംഗത്ത് സജീവമായി തന്നെ ഇടപെടും. വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ ഇടപെടലുകള്‍ ക്രിയാത്മകമായി നടത്തുകയും ചെയ്യും.

കല്യാണ്‍ ജുവല്ലറിയുടെ റാസല്‍ഖൈമയിലെയും അജ്മാനിലെയും ജുവല്ലറി ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യാനാണ് മഞ്ജു ദുബായിലെത്തിയത്. തെന്നിന്ത്യന്‍ താരം പ്രഭുവും മഞ്ജുവിനൊപ്പം ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. ചടങ്ങില്‍ മഞ്ജുവിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കൈയടിയോടെയാണ് താരത്തിന്റെ ഓരോ വാക്കുകളും ആരാധകര്‍ കേട്ടത്. കനത്ത സുരക്ഷയിലായിരുന്നു മഞ്ജുവിന്റെ പരിപാടി. തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാന്‍ഡിനെക്കുറിച്ചു മാത്രമാണ് അവര്‍ സംസാരിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*