Breaking News

ശ്രീനാഥിന്‍റെ മരണത്തിന് പിന്നിലും സിനിമയിലെ മാഫിയയോ.?

നടന്‍ ശ്രീനാഥിന്റെ മരണം പുലര്‍ച്ചെ രണ്ടംഗസംഘം താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ. ഇവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാഫിയ സംഘാംഗങ്ങളാണെന്നും സംശയം. സംഭവം പുറത്തായിട്ടും പൊലീസ് അന്വേഷിച്ചില്ല. മരിച്ചെന്ന് ഉറപ്പിച്ചിട്ടും മൃതദേഹം തിടുക്കപ്പെട്ട് സംഭവസ്ഥലത്തു നിന്ന് നീക്കി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര വകുപ്പു പുറത്തുവിട്ടുമില്ല.

നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സജീവ ചര്‍ച്ചയായ പ്രാധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ.

ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ കോപ്പിയും മറ്റ് രേഖകളും ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം ഈ വര്‍ഷം ഏപ്രില്‍ 17 -ന് മൂവാറ്റുപുഴ ആര്‍ ഡി ഒ ഓഫീസില്‍ ഭാര്യ ലതാ ശ്രീനാഥ് അപേക്ഷ നല്‍കുകയും ഇതിനുള്ള ഫീസ് അടയ്ക്കുകയും ചെയ്തെങ്കിലും ബന്ധപ്പെട്ടവര്‍ ഇത് നല്‍കാന്‍ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരവെ 2010 ഏപ്രില്‍ 23-ന് കോതമംഗലത്ത് ഹോട്ടല്‍ മുറിയിലാണ് ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്. ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കോതമംഗലത്ത് ആവശ്യമായ സഹായങ്ങള്‍ നല്‍കിയ, അന്നത്തെ മോഹന്‍ലാല്‍ ഫാന്‍സ് അസോസീയേഷന്‍ ജില്ലാ പ്രസിഡന്റും ഇന്ന് എച്ച്‌ എം എസിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മനോജ് ഗോപിശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തു വരാത്ത സംഭവങ്ങള്‍ മറുനാടനുമായി പങ്കുവച്ചു. ശിക്കാറിന്റെ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മനോജ്.

സംഭവത്തെ കുറിച്ച്‌ മനോജ് നല്‍കുന്ന വിവരങ്ങള്‍ ….

നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞിട്ടാണെന്നും പറഞ്ഞാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി സഞ്ജു, മനോജ് എന്നിവര്‍ എന്നെ കാണാന്‍ വന്നത്. ലൊക്കേഷന്‍ കാണാന്‍ ഒരാഴ്ചയോളം ഇവര്‍ക്കൊപ്പം ഞാനും ഉണ്ടായിരുന്നു. കുട്ടമ്ബുഴ, നേര്യമംഗലം, വാളറ എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്. ലൊക്കേഷനിലേക്ക് ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനായി കുത്തുകുഴിക്കടുത്ത് വീട് തരപ്പെടുത്തിയതും ഞാനാണ്. കുട്ടമ്ബുഴയില്‍ ചിത്രീകരണം നടക്കുമ്ബോഴാണ് ഞാന്‍ ശ്രീനാഥുമായി പരിചയപ്പെടുന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാണുമ്ബോള്‍ അദ്ദേഹം ഏറെ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി. ആരുമായും കാര്യമായി സംസാരിക്കാതെ, ആരും ശ്രദ്ധിക്കപ്പെടാനില്ലാതെ ലൊക്കേഷനില്‍ ആളൊഴിഞ്ഞ ഭാഗത്ത് ശ്രീനാഥ് കാഴചക്കാരനായിരുന്നത് ഇന്നും ഓര്‍മ്മയിലുണ്ട്.

മമ്മൂട്ടി താരസംഘടനയെ കൈവിട്ടു; നാല് മാസം താന്‍ അനുഭവിച്ച വേദനയാണ് ഇപ്പോള്‍ ദിലീപ് അനുഭവിക്കുന്നത്; ലിബര്‍ട്ടി ബഷീര്‍

അടുത്ത ദിവസങ്ങളിലാണ് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ എനിക്ക് വ്യക്തമായത്. ചിത്രത്തില്‍ മുഴുനീളം നിറഞ്ഞുനില്‍ക്കുന്ന നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ശ്രീനാഥിനെ ഏല്‍പ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച്‌ കരാറില്‍ ഒപ്പുവയ്ക്കുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്രീനാഥിനെ മാറ്റി ഈ വേഷം ലാലു അലക്സിന് നല്‍കിയതായി പിന്നീടുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കത്തില്‍ നിന്നും എനിക്ക് മനസ്സിലായി. ലാലു അലക്സ് അഭിനയിക്കാനെത്തുകയും ചെയ്തു. ഇതോടെ സിനിമക്കാരുടെ ശ്രീനാഥിനോടുള്ള പെരുമാറ്റം ശത്രുവിനോടെന്നതുപോലെയായി എന്നതാണ് വാസ്തവം. മദ്യപാനിയെന്ന പ്രചാരണമായിരുന്നു ഇതില്‍ മുന്നിട്ടുനിന്നത്. ലൊക്കേഷനില്‍ ഞാന്‍ കാണുമ്ബോഴേല്ലാം തികച്ചും സാധാരണ പ്രതികരണവും ഇടപെടലുകളുമാണ് അദ്ദേഹത്തില്‍ കാണാനായത്. മറ്റുള്ള കാര്യങ്ങളില്‍ പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേയുള്ളു. സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രമുഖര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥിന് മുറി നല്‍കിയിരുന്നില്ല. കുറച്ചു മാറി മറ്റൊരു ഹോട്ടലിലാണ് ഇദ്ദേഹത്തിന് സിനിമക്കാര്‍ മുറിയെടുത്ത് നല്‍കിയിരുന്നത്.

സിനിമയില്‍ നിന്നും അകാരണമായി ഒഴിവാക്കിയപ്പോള്‍ കരാര്‍പ്രകാരമുള്ള തുക നല്‍കണമെന്ന് ശ്രീനാഥ് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നതായി ഒരു വിവരവും അന്ന് പരക്കെ പ്രചരിച്ചിരുന്നു. ഈ തുക നല്‍കാതെ മുറിയില്‍ നിന്നും പോകില്ലെന്ന നിലപാടില്‍ ശ്രീനാഥ് ഉറച്ചുനിന്നതോടെ മുറിവാടകയുള്‍പ്പെടെ ശ്രീനാഥിന് വേണ്ടി ഒരു രൂപ പോലും ഇനി നല്‍കില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നവര്‍ മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നതായും പലരും പറഞ്ഞറിഞ്ഞു. ഈ സാഹചര്യത്തിലും ഹോട്ടലിലെ മുറി ഒഴിയാന്‍ സന്നദ്ധനാവാതിരുന്ന ശ്രീനാഥിനെ മരണം സ്ഥിരീകരിച്ച ദിവസം പുലര്‍ച്ചെ താമസസ്ഥലത്തെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. ഇതിനും പുറമേ മരണം സംഭവിച്ചെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായിട്ടും ഹോട്ടല്‍ മുറിയില്‍ നിന്നും ബന്ധപ്പെട്ടവര്‍ ജഡം പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്ബോള്‍ ശ്രീനാഥിനെ ഇല്ലായ്മ ചെയ്യാന്‍ ആരോ കരുതിക്കൂട്ടി ഇടപെടലുകള്‍ നടത്തിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. സിനിമയിലെ മാഫിയ ബന്ധങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രീനാഥിന്റെ മരണവും ഇത്തരക്കാരുടെ ഇടപെടല്‍ മൂലമുണ്ടായതാണെന്ന് സംശയമുയരാന്‍ കാരണം. ഇക്കാര്യത്തില്‍ ശ്രീനാഥിന്റെ ഭാര്യ ലത നടത്തുന്ന നിയമ പോരാട്ടത്തിന് ഒപ്പം ഉറച്ചു നില്‍ക്കുമെന്നു മനോജ് വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*