ദിലീപിനെ കുടുക്കിയ അതിനിര്‍ണായകമായ 5 തെളിവുകള്‍……..

ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് പ്രധാനമായും അഞ്ച് തെളിവുകള്‍. ആദ്യഘട്ടത്തില്‍ സംശയത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ദിലീപിനെ, തെളിവുകള്‍ യുക്തിഭദ്രമായി കോര്‍ത്തിണക്കിയാണ് അന്വേഷണ സംഘം കുടുക്കിയത്.

ദിലീപ് കുടുങ്ങിയതിനു നിര്‍ണയകമായത് ആ 12 സെക്കന്‍ഡ്…

നടിക്കെതിരെ നടന്നത് വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന. ഇതിനാവശ്യമായ തെളിവുകളെല്ലാം ലഭിച്ച ശേഷമായിരുന്നു ദിലീപിനെയും നാദിര്‍ഷായെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

പള്‍സര്‍ സുനിയെ പരിചയമില്ലെന്ന നിലപാടാണ് പ്രത്യക്ഷത്തില്‍ ദിലീപിന് വിനയായതെന്നാണ് അനുമാനം. ദിലീപ് നായകമായ മിക്ക ചിത്രങ്ങളുടെയും ലൊക്കേഷനുകളില്‍ പള്‍സര്‍ സുനിയെത്തിയതിന് വ്യക്തമായ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല, ദിലീപിന് പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു.

1. ദിലീപിന്റെ മൊഴികളും മൊഴികളിലെ വൈരുദ്ധ്യങ്ങളും

2. ദിലീപുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍.

3.ജയിലില്‍ പൊലീസ് നിയോഗിച്ചവരോട് പള്‍സര്‍ സുനി വെളിപ്പെടുത്തിയ വിവരങ്ങള്‍.

4. പള്‍സര്‍ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകള്‍.

5. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ബന്ധുവിന് കൈമാറിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*