Breaking News

യൂട്യൂബില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു……

യൂട്യൂബില്‍  മാറ്റങ്ങള്‍ വരുന്നു…… ഉപഭോക്താക്കള്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന രണ്ട് ഫീച്ചറുകള്‍ ഒഴിവാക്കുന്നു. വീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ ഫീച്ചറുകളാണ് യൂട്യൂബ് ഒഴിവാക്കുന്നത്. ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 20ന് ശേഷം ലഭിക്കില്ല. ഇവയുടെ മികച്ച പരിഷ്കരിച്ച പതിപ്പ് പകരമായി യൂട്യൂബില്‍ വരും. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ ഫീച്ചര്‍ നിര്‍ത്തലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ മാനേജറിലുള്ള മറ്റു സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. ട്രിമ്മിംഗ്, ബ്ലറിംഗ്, ഫില്‍ട്ടറുകള്‍ മുതലായവ തുടര്‍ന്നും ഉപയോഗിക്കാം. ഓണ്‍ലൈന്‍ വീഡിയോ മേക്കിംഗിന് സഹായകരമാകുന്നവീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ  ഫീച്ചറുകള്‍ പ്രതീക്ഷിച്ച രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് യൂട്യൂബ് അധികൃതരുടെ കണ്ടെത്തല്‍. ഓഡിയോ ലൈബ്രറി, എന്‍ഡ് സ്ക്രീനുകള്‍, സബ്ടൈറ്റില്‍, സൗണ്ട് ഇഫക്റ്റുകള്‍ മുതലായ സൗകര്യങ്ങളും വീണ്ടും ഉപയോഗിക്കാം. മാത്രമല്ല, വീഡിയോ എഡിറ്റര്‍ വഴി നിലവില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന വീഡിയോകളെ ഇത് ബാധിക്കുകയുമില്ല.

നടിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചവരെല്ലാം അറിയാന്‍…..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*