ആ മാഡം ആരാണ്.. റിമി സത്യം വെളിപ്പെടുത്തുന്നു !

നടിയെ  തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവവവുമായി ബന്ധപ്പെട്ടാണ്  റിമി ടോമിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ദിലീപുമായുണ്ടെന്ന് പറയപ്പെടുന്ന സാമ്ബത്തിക ഇടപാടുകള്‍, ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിച്ചറിഞ്ഞത്. റിമി ടോമിയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഇവര്‍ തള്ളിക്കളയുന്നു. കേസിന് പിന്നിലെ ആ മാഡം താനെന്ന പ്രചാരണത്തോടും മറ്റ് ആരോപണങ്ങളോടും റിമി ടോമിക്കുള്ള മറുപടി…ദിലീപും കാവ്യാ മാധവനുമായി അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. അതുകൊണ്ടു തന്നെ ദിലീപുമായി റിമിയ്ക്ക് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്നും റിമിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഒഴുക്കിയെന്നും ഉള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ദിലീപുമായോ കാവ്യയുമായോ തനിക്ക് ഒരു തരത്തിലുള്ള സാമ്ബത്തിക ഇടപാടോ സ്ഥലം ഇടപാടോ ഇല്ലെന്ന് റിമി പറയുന്നു. തന്റെ അക്കൗണ്ടിലേക്ക് ദിലീപ് വഴി ലക്ഷങ്ങള്‍ ഒഴുകിയെന്ന ആരോപണവും റിമി ടോമി തള്ളിക്കളയുന്നു.

ദിലീപുമൊത്ത് താന്‍ രണ്ട് അമേരിക്കന്‍ പരിപാടികളിലാണ് പങ്കെടുത്തിട്ടുള്ളത്2010ലേയും 2017ലേയും അമേരിക്കന്‍ പരിപാടികളേക്കുറിച്ചാണ് പോലീസ് ചോദിച്ചത്. 2010ലെ അമേരിക്കന്‍ പരിപാടിയില്‍ ആക്രമണത്തിന് ഇരയായ നടി, ദിലീപ്, കാവ്യ എന്നിവരടക്കം പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെക്കുറിച്ചും പോലീസ് ചോദിച്ചുവെന്ന് റിമി പറയുന്നു.കേസിന് പിന്നലെ നിഗൂഢ സാന്നിധ്യമായ മാഡം താനല്ലെന്നും റിമി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തന്നെ മാഡം ആക്കിക്കാട്ടാനുള്ള ശ്രമം നടക്കുന്നതായി റിമി ആരോപിച്ചു. ക്രൂരമായ ഒരു കാര്യത്തിനും താന്‍ കൂട്ട് നിന്നിട്ടില്ലെന്നും റിമി പറയുന്നു.ആക്രമണത്തിന് ഇരയായ നടിയുമായി റിമി അത്ര നല്ല ബന്ധത്തില്‍ അല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആ നടിയുമായി തനിക്കൊരു പ്രശ്നവും ഇല്ല.

ആക്രമണ വിവരം അറിഞ്ഞ ശേഷം ആ നടിക്ക് മെസ്സേജ് അയക്കുകയും സുഹൃത്തായ രമ്യയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നുമാണ്. അന്ന് സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇക്കാര്യത്തെ കുറിച്ച്‌ കാവ്യയും ദിലീപുമായി ഫോണില്‍ സംസാരിച്ചത്.

പുലര്‍കാല സെക്‌സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

Related Contents

Comments

comments