ബെഹ്റയുടെ നാല് ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ദിലീപിന് നാലാമത്തെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.!

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നാല് ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ദിലീപിന് നാലാമത്തെ ചോദ്യത്തിന് ഉത്തമില്ലായിരുന്നു. നാലാംചോദ്യത്തിന് ഉത്തരംപറയാന്‍ കഴിയാതായപ്പോഴേക്കുമാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ബെഹ്റ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന് നിര്‍ദേശം നല്‍കിയത്.

കേരളാ പോലീസിന് അഭിമാനിക്കാം; ദിലീപിനെ കുരുക്കിയ ‘ആക്ഷന്‍ ഹീറോ’ ബൈജു പൗലോസ് എന്ന സിഐയെകുറിച്ച്‌ നമ്മള്‍ അറിയാനുണ്ട് പലതും…. !

തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബെഹ്റയുടെ ചോദ്യങ്ങള്‍. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍.
മൂന്നുചോദ്യങ്ങളില്‍ത്തന്നെ മൊഴികളിലെ വൈരുധ്യം പ്രകടമായി പുറത്തുകൊണ്ടുവരാന്‍ ബെഹ്റയ്ക്കായി. അറസ്റ്റിനുമുമ്ബുള്ള അവസാന സ്ഥിരീകരണം മാത്രമായിരുന്നു ഇത്. എന്‍.ഐ.എ.യില്‍ ഓപ്പറേഷന്‍ വിഭാഗം ഐ.ജി.യായിരിക്കെ മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്കയിലെത്തി ചോദ്യംചെയ്തിട്ടുള്ള ബെഹ്റയ്ക്കുമുന്നില്‍ ദിലീപിന് പിടിച്ചുനില്‍ക്കാനായില്ല.

ദിലീപ് കീഴടങ്ങിയത് കാവ്യയെ രക്ഷിക്കാന്‍; കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിശാലിന്‍റെ അമ്മയ്ക്ക് പറയാനുള്ളത്..!
ദിലീപിന്റെ അറസ്റ്റ് അനിവാര്യമായ സാഹചര്യത്തില്‍ ഞായറാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിനെ തിരുവനന്തപുരത്തേക്ക് പൊലീസ് മേധാവി വിളിച്ചുവരുത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്നുമാറി വിജിലന്‍സ് ആസ്ഥാനത്തെ തന്റെ ഓഫീസ് മുറിയിലിരുന്ന് 910 പേജുകളുള്ള മൊഴികള്‍ അദ്ദേഹം പരിശോധിച്ചു.
തിങ്കളാഴ്ച നടനെ അറസ്റ്റുചെയ്യേണ്ടിവരുമെന്ന് ഞായറാഴ്ചതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ബെഹ്റ അറിയിച്ചിരുന്നു. തെളിവുകള്‍ ഇല്ലാതാക്കുന്നതിന് പ്രതികളൊരുക്കിയ കുരുക്കുകള്‍ അഴിക്കുന്നതിന് ശാസ്ത്രീയമാര്‍ഗങ്ങളാണ് അന്വേഷണസംഘം ആശ്രയിച്ചത്.
സമൂഹത്തിലെ ഉന്നതരെന്നനിലയില്‍ പ്രതികളെ പരിധിവിട്ട് ചോദ്യംചെയ്യുന്നതിന് പരിമിതികളുമുണ്ടായിരുന്നു. സി.ബി.ഐ.യില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുപരിചയമുള്ള െ്രെകംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അനുഭവസമ്ബത്തും ഇക്കാര്യത്തില്‍ പ്രയോജനംചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*