Breaking News

ലോകം വിസ്മയിച്ച പ്രണയജോടികള്‍ …..

സമൂഹ മാധ്യമങ്ങള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ പ്രണയ ജോടികള്‍ക്ക് പിറകെയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അറിയുമ്പോള്‍ നിങ്ങള്‍ അതിശയിച്ചു പോകും.ഇതൊരു ഫോട്ടോ ഷൂട്ട്‌ ആയിരുന്നു. റഷ്യന്‍ ഫോട്ടോഗ്രാഫറായ ഐറീന നെദ്യല്‍ക്കോവയാണ് പ്രണയത്തിന്റെ ഈ അതിസുന്ദരമായ നിമിഷങ്ങളെ ക്യാമറയില്‍ ഒപ്പിയെടുത്തത്. ശെര്‍ഗെയ് – വാലന്റൈന്‍ എന്നീമോഡലുകളാണ് ഐറീനക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ലോകമെമ്പാടുനിന്നും ഐറീനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ചിത്രങ്ങള്‍ കണ്ട് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരത്തോളം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ പുതുതായി ഐറീനയെ തേടിയെത്തിയത്.

മുന്‍പരിചയം പോലുമില്ലാത്ത ഇവര്‍ പ്രണയിതാക്കളായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തപ്പോള്‍ സെറ്റിലുണ്ടായ എല്ലാവരും നിറകണ്ണുകളോടെയാണ് അത് നോക്കിനിന്നതെന്ന് ഐറീന ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. അത്രയേറെ മനോഹരമായിരുന്നു, ജീവസുറ്റതായിരുന്നു അവരുടെ കെമിസ്ട്രി. ശെര്‍ഗെയ്ക്ക് 45-ഉം വാലന്റൈന് 62 വയസ്സുമാണ് പ്രായം. ഇരുവരേയും യഥാര്‍ത്ഥ പ്രണയജോഡികളായി തെറ്റിദ്ധരിച്ചവരും കുറവല്ല,എന്തായാലും സംഗതി ലോകം ഏറ്റെടുത്തു കഴിഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*