കന്നിപ്രസവത്തിന്റെ ആലസ്യത്തിൽ ലക്ഷ്മി, കുട്ടിക്കുറുമ്പുമായി ധീര

കടപ്പാട് : കോട്ടാത്തല ശ്രീകുമാര്‍ 
മാധ്യമ പ്രവര്‍ത്തകനായ കോട്ടാത്തല ശ്രീകുമാരാണ് ധീര  എന്ന സുന്ദരിയുടെ വാര്‍ത്ത‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്  കോട്ടാത്തല ശ്രീകുമാറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌
കന്നിപ്രസവത്തിന്റെ ആലസ്യത്തിൽ ലക്ഷ്മി, കുട്ടിക്കുറുമ്പുമായി ധീര
പതിനൊന്ന് മാസം മുൻപ് കൊട്ടാരക്കരയിലെത്തുമ്പോൾ ലക്ഷ്മി വിരുന്നുകാരിയായിരുന്നു. ഇന്നിപ്പോൾ കന്നിപ്രസവം കഴിഞ്ഞ് വീട്ടുകാരിയായി. കൊട്ടാരക്കരയിലെ ശ്രീവിനായക ഗ്രൂപ്പ് എം.ഡി വിനായക അജിത്ത് കുമാറാണ് തമിഴ്നാട്ടിൽ നിന്ന് അഞ്ച് വയസ് പ്രായമുള്ള ലക്ഷ്മിയെന്ന കുതിരയെ വാങ്ങി കൊട്ടാരക്കരയിലെത്തിച്ചത്.
കാൽപ്പാടി ഇനത്തിലുള്ളതാണ് കുതിര. എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് റോഡിനോട് ചേർന്നുള്ള കമ്പനിവക സ്ഥലത്താണ് ലക്ഷ്മിക്ക് കൂടൊരുക്കിയിരിക്കുന്നത്. തവിട്ടും ഇടയ്ക്ക് വെള്ളയും നിറമുള്ള ലക്ഷ്മി കാഴ്ചയിലും സുന്ദരി. പരിചാരകനായ കരീപ്ര സ്വദേശി ലിജോയുടെ പരിശീലനം ലഭിച്ചതോടെ ലക്ഷ്മി തന്നെ കാണാനെത്തുന്നവരെ നമസ്കരിക്കാനും ശീലിച്ചു. ഇടയ്ക്ക് ഡാൻസും കളിക്കും. സവാരിക്കും ഘോഷയാത്രയ്ക്കുമൊക്കെ പോകാറുണ്ട്. രണ്ടാഴ്ച മുൻപാണ് ലക്ഷ്മി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇതോടെ കാഴ്ചക്കാരുടെ എണ്ണവും കൂടി. തൂവെള്ള നിറമുള്ള കുട്ടിക്കുതിരയ്ക്ക് ധീര എന്ന പേര് നൽകി.

കുരുക്ക് മുറുകുന്നു; ദിലീപിനെതിരെ ശക്തമായ തെളിവുകള്‍!! തെളിവുകള്‍ നിരത്തിയപ്പോള്‍ താരത്തിന്‍റെ പ്രതികരണം..


അമ്മക്കുതിരയുടെ പാൽ മാത്രമാണ് ഇപ്പോൾ ധീരയുടെ ആഹാരം. ലക്ഷ്മിക്ക് മുതിരയും കടലയും തവിടുമാണ് നൽകുക. പുല്ലും പോച്ചയുമൊക്കെ പറമ്പിൽ നിന്ന് കഴിച്ചുകൊള്ളും. കന്നി പ്രസവത്തിന്റെ ക്ഷീണം മാറാൻ ഇപ്പോൾ പ്രോട്ടീൻ പൗഡറും നൽകുന്നുണ്ട്. അല്പം വളരുന്നതോടെ ധീരയ്ക്കും പരിശീലനം നൽകി രംഗത്തിറക്കുമെന്ന് വിനായക അജിത്ത് പറഞ്ഞു.

കടപ്പാട് : കോട്ടാത്തല ശ്രീകുമാര്‍ 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*