കാവ്യയുടെ ലക്ഷ്യയിലെ പഴയ ജീവനക്കാരെ മാറ്റിയതായി റിപ്പോര്‍ട്ട്..!

കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഉണ്ടായിരുന്ന പഴയ ജീവനക്കാരെ മാറ്റിയതായി പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. നടി ആക്രമിക്കപ്പെട്ട സമയങ്ങളില്‍ ലക്ഷ്യയില്‍ ഉണ്ടായിരുന്ന ജീവനക്കാരെയാണ് ഇപ്പോള്‍ തിരക്കിട്ട് മാറ്റിയതായി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ ഗൂഢാലോചന പുറത്ത് വരാതിരിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമായി വേണം ഇതിനെ കരുതാനെന്നാണ് പൊലീസ് പറയുന്നു. ഒഴിവാക്കിയ ജീവനക്കാരെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചനാ കേസിലെ സാക്ഷികളാണ് ഇവരെന്നാണ് സൂചന.

പഴയ ജീവനക്കാരെ ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികള്‍ കൊണ്ടുവന്ന മെമ്മറി കാര്‍ഡ് ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാകുകയുള്ളു. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചു എന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കാക്കനാട് മാവേലിപുരത്തെ സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാവ്യയുടെ കയ്യില്‍..? ലക്ഷ്യയില്‍ റെയ്ഡ്..!

കടയിലെ പണമിടപാട് സംബന്ധിച്ച രേഖകളും കമ്ബ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്ക് ഉള്‍പ്പെടെയുള്ള തെളിവുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പള്‍സര്‍ സുനിയും കൂട്ടാളികളും കടയിലെത്തിയ സമയങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പഴയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ മുന്‍ ജീവനക്കാരുടെ മൊഴി കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*