ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു, മൂന്ന് പേര്‍ സൈന്യത്തിന്‍റെ വലയില്‍!!

ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ബന്ദിപ്പൊര ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതിന് പുറമേ രണ്ടോ മൂന്നോ ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന പ്രദേശം സുരക്ഷാസേന വളഞ്ഞതായി എഎന്‍ഐയെ ഉദ്ധരിച്ച്‌ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നടിയെ പീഡിപ്പിച്ച രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതായി റിപ്പോര്‍ട്ട്

അതിര്‍ത്തി വഴി ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ട് പേരെയാണ് സൈന്യം വധിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവമെന്ന് ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സൈന്യത്തിന്‍റെ കൃത്യസമയത്തെ ഇടപെടല്‍ മൂലമാണ് അതിര്‍ത്തി കടക്കാനെത്തിയ ഭീകരരില്‍ ര​ണ്ട് പേരെ വധിക്കാനായത്. ബന്ദിപ്പൊര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള പ്രദേശം വളഞ്ഞ സൈന്യം അവേശേഷിക്കുന്ന ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവെയ്പുമുണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പാക് സൈന്യം നിയന്ത്രണ രേഖയിലെ ഭിംബര്‍ ഗാലി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തുകയും ചെയ്തിരുന്നു. രാവിലെ 6.45 ഓടെ തന്നെ പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായികരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.

പാക് പ്രകോപനത്തെ തുടര്‍ന്ന് രജൗരി സെക്ടറിസെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ 16 സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളോട് സുരക്ഷിതമായ പ്രദേശത്തേയ്ക്ക് മാറിത്താമസിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ വെടിവെയ്പില്‍ ആറ് വയസ്സുകാരിയും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച മാത്രം കശ്മീരില്‍ അഞ്ചോളം ഇടങ്ങളിലാണ് പാക് സൈന്യത്തിന്‍റെ ആക്രമണമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*