ഇന്നസെന്റിനെ ഓര്‍ത്ത് ലജ്ജിക്കാത്ത ഇടതുപക്ഷത്തെ ഓര്‍ത്ത് ജനം ലജ്ജിക്കും: ഗീവര്‍ഗീസ് കൂറിലോസ്.!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെയാണ് കൂറിലോസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഇന്നസെന്റിനെ കുറിച്ച്‌ ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ലെങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച്‌ ജനം ലജ്ജിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കത്തോലിക്കാ സഭയ്ക്ക് കീഴിലെ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു..!

കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം. അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അംഗങ്ങളുടെ മോശപ്പെട്ട പരാമര്‍ശത്തെക്കുറിച്ചും ഗീവര്‍ഗീസ് കൂറിലോസ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി…..’ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുച്ചും കുറിലോസ് രംഗത്തെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*