ചൈനയുമായി യുദ്ധമുണ്ടായാല്‍…..യാഥാര്‍ത്ഥ്യം ഇതാണ്…

ഒരു യുദ്ധമുണ്ടായാല്‍ 15 ദിവസത്തേക്കുള്ള ആയുധങ്ങളേ ഇന്ത്യയുടെ കൈവശമുള്ളൂ എന്ന  സിഐജി റിപ്പോര്‍ട്ട്  വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടിരുന്നത്. എന്നാല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ കഴിയും മുമ്ബേ ഇക്കാര്യത്തില്‍ സൈന്യത്തിന്റെ വിശദീകരണമെത്തി. ടാങ്കുകളില്‍ ഉപയോഗിക്കുന്ന വെടിക്കോപ്പുകളും ആര്‍ട്ടിലറി തോക്കുകളുമടക്കം വിപുലമായ ആയുധ ശേഖരം അടുത്ത മാസം ആദ്യം തന്നെ എത്തുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുതിയ വെടിക്കോപ്പുകള്‍ എത്തുന്നതോടെ ഈ പരിധി 45 ദിവസമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ കടുത്ത ദൗര്‍ലഭ്യമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ആയുധശേഖരത്തില്‍ കാര്യമായ മാറ്റമില്ലെന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കൂടുതല്‍ കാലത്തേക്ക് യുദ്ധം നീണ്ടു നിന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് പിടിച്ചു നില്‍ക്കാനുള്ള ശേഷിയുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദൗര്‍ലഭ്യം നേരിടുന്നെന്ന് കണ്ടെത്തിയ പല ആയുധങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നും കയറ്റുമതിയ്ക്ക് മുമ്ബുള്ള പരിശോധനയിലാണെന്നും ഇവ ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നുമാണ് വിവരം.  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 12.000 കോടിയുടെ ഇടപാട് സി.എ.ജി പരിഗണിച്ചിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഇപ്പോള്‍ സൈനികര്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന വെടിക്കോപ്പുകളുടെ കണക്കും സി.എ.ജി പരിശോധിച്ചില്ലെന്നും പറയുന്നു..

മാഡവും ദിലീപും ഒരു പ്രശസ്ത ഗായികയുമാണ് മുഖ്യ കണ്ണികള്‍; പോലീസ് കണ്ടെത്തിയ തെളിവുകള്‍…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*