താര സംഘടനയായ ‘അമ്മ’ വെട്ടിച്ചത് എട്ടുകോടിയുടെ നികുതി പണം…!

താരസംഘടനയായ അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. എട്ട് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പാണ് സംഘടന നടത്തിയിരിക്കുന്നത്. താരനിശകളുടെ പ്രതിഫലം മറച്ചുവെച്ചെന്നും ആദായനികുതി വകുപ്പ് ചൂണ്ടികാട്ടുന്നു.

വസ്തു കയ്യേറ്റ കുരുക്കില്‍ സൂപ്പര്‍ താരങ്ങള്‍ കുടുങ്ങുന്നുമോ..? കേസെടുക്കാന്‍ വിജിലന്‍സില്‍ പരാതി ലഭിച്ചു

അതേസമയം അമ്മയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും നികുതി വെട്ടിപ്പില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പി.ടി തോമസ് പറഞ്ഞു. അതേസമയം ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്ബത്തിക ക്രമക്കേടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികള്‍ പരിശോധനയ്ക്ക് തയ്യാറാകുന്നത്.

ദിലീപിന്റെ അവസാനം ഇറങ്ങിയ ചിത്രങ്ങളില്‍ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടിട്ടും സ്വത്ത് സമാഹരണത്തില്‍ കുറവൊന്നും വന്നിട്ടില്ല. മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിനെ കുറിച്ച്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായി സനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ ശേഖരിച്ചു കഴിഞ്ഞു

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം, ആദ്യ സീസണ്‍ പരാജയപ്പെട്ടിട്ടും ക്രിക്കറ്റ്-ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്തുന്നത് എന്നിവയെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്ന കണ്ടെത്തലിലാണ് ഏജന്‍സികള്‍. ദിലീപിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ആലുവ പോലീസ് ക്ലബ്ബിലെത്തി പോലീസ് രേഖകളും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളും താരതമ്യം ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*