ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവൂ!! തെറിവിളിക്കരുത് പ്ലീസ്; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനു വേണ്ടി രംഗത്തെത്തുകയും മുതിർന്ന മാധ്യമ പ്രവർത്തകനായ വിനു വി ജോണിനെ പച്ചയ്ക്ക് ചീത്ത വിളിക്കുകയും ചെയ്ത സീരിയൽ നടി അനിത നായർക്ക് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മറുപടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭാഗ്യലക്ഷ്മി അനിതയ്ക്ക് കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.

എല്ലാം നാടകം; ദിലീപിനെ കേസില്‍പ്പെടുത്തി കുടുക്കിയത് ഇവരൊക്കെ.!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായ്..!! 

ദിവസങ്ങൾക്ക് മുമ്പാണ് വിനുവിനെ ചീത്ത വിളിക്കുകയും ദിലീപിനെ ന്യായീകരിക്കുകയും ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തു വന്നത്. അഞ്ച് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ നടി ആഞ്ഞടിക്കുകയായിരുന്നു. വിനുവിനെ തെറിവിളിക്കുന്നതിനു പുറമെ വിനുവിന്റെ വീട്ടുകാരെയും അനിത അധിക്ഷേപിച്ചിരുന്നു.

ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യേണ്ടെന്ന് പലരും പറഞ്ഞു. എങ്കിലും ഞാനിത് പറയുന്നു. ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവു. തെറ്റിദ്ധരിക്കരുത്. തെറിവിളിക്കരുത് പ്ലീസ്….എന്ന ആമുഖത്തോടെയാണ് ഭാഗ്യലക്ഷ്മി തനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കുന്നത്. ഈ വീഡിയോയ്ക്കുള്ള കമന്റിൽ ആരും അനിതയെ ചീത്ത വിളിക്കരുതെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല ഉദ്ദേശ്യം മാത്രമാണ് തനിക്കുള്ളതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ചലച്ചിത്ര നടി അനിത നായർ കേൾക്കാൻ വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. അനിതയുടെ വീഡിയോ കണ്ടതുകൊണ്ടാണ് ഇത് പറയുന്നതെന്ന് അവർ വ്യക്തമാക്കുന്നു. താൻ പറയുന്നത് അനിതയ്ക്ക് ഇഷ്ടമാകുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ലെന്നും എങ്കിലും പറയാതിരിക്കാൻ വയ്യെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ വിനുവിനെ വിമർശിച്ചു കൊണ്ടുള്ള ആ വീഡിയോ യഥാർഥത്തിൽ വിമർശനമാണോ എന്ന് സ്വയം വിലയിരുത്തണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപിനോടുള്ള ഇഷ്ടം കൊണ്ടാകാം അനിത ദിലീപിനെ കുറിച്ചൊക്കെ വീഡിയോയിൽ പറഞ്ഞിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

അതേസമയം അനിത പറഞ്ഞ കാര്യങ്ങൾ ദിലീപിന് ദ്രോഹമാകുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അനിതയുടെ വാക്കുകൾ ദിലീപിനെതിരായ അന്വേഷണത്തെ തന്നെ സ്വാധീനിക്കുമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അനിത വിനുവിനെ വിമർശിച്ച രീതി ശരിയായില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. നല്ല വാക്കുകളിലായിരുന്നു വിമർശിക്കേണ്ടിയിരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സഭ്യമല്ലാത്ത പദങ്ങൾ ഉപയോഗിച്ചത് അനിതയെ മറ്റുള്ളവർ വിമർശിക്കുന്നതിന് കാരണമാകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

മുമ്പ് ലക്ഷ്മി നായർക്കെതിര അസഭ്യ വർഷം നടത്തുന്ന അനിതയുടെ വീഡിയോയെ കുറിച്ചും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ആ വീഡിയോയിൽ അസഭ്യ വർഷം നടത്തുന്നത് അനിതയാണെന്നും എന്നാൽ ലക്ഷ്മി നായർ കേട്ടു നിൽക്കക മാത്രമാണെന്നും അവർ പറയുന്നു. ഇത് കാണുന്നവർ അനിത മോശമാണെന്നേ കരുതുകയുളളൂവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. വിനു ചെയ്തത് വിനുവിന്റെ ജോലി മാത്രമാണ്. വിനു പറഞ്ഞത് തെറ്റാണെങ്കിൽ അത് വിമർശിക്കേണ്ടത് ചാനൽ മേധാവിയാണെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. വിനു സംസാരിച്ചത് പ്രകോപനപരമായിട്ടാണെന്ന കാര്യം ഭാഗ്യലക്ഷ്മി സമ്മതിക്കുന്നുണ്ട്. എല്ലാവർക്കും വിമർശിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അതിനുള്ള ഭാഷ ഇതല്ലെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

വിനുവിനെ വിമർശിക്കുന്നതിനിടെ അയാളുടെ ഭാര്യയെ അപമാനിക്കുന്നതരത്തിൽ സംസാരിച്ചതിനെ ഭാഗ്യലക്ഷ്മി വിമർശിക്കുന്നുണ്ട്. അനിത മറ്റൊരു സ്ത്രീയെ തന്നെ അവഹേളിച്ചിരിക്കുകയാണെന്ന് ഭാഗ്യ ലക്ഷ്മി കുറ്റപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമയെ എല്ലാവരും ചേർന്ന് വലിച്ച് കീറി ഒട്ടിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രകോപനവുമായി അനിത എത്തിയിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*