ഒരു പുരുഷന്‍ അവളെ നശിപ്പിച്ചു, മറ്റൊരാള്‍ ദെെവമായി, ഇതല്ലേ നമ്മള്‍ വണങ്ങേണ്ട ദൈവങ്ങള്‍..!

പെണ്ണിന്റെ മാനത്തിന് വില പറയുന്ന കഴുകന്‍മാര്‍ക്കിടയില്‍ നമ്മള്‍ വിസ്മമരിക്കുന്ന ഭൂമിയിലെ ചില നല്ലമനുഷ്യരുണ്ട്. അങ്ങനെയൊരു മനുഷ്യനെക്കുറിച്ച്‌ ഹൗസ് സര്‍ജന്‍സി കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഡോ.ഷിനുശ്യാമളന്‍ ഹൃദയത്തില്‍ തട്ടിയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സമാധാനത്തോടെ കുടുംബ ജീവിതം നയിക്കുന്ന നാദിര്‍ഷ ഇത്തരം ഒരു കുറ്റകൃത്യത്തില്‍ ബന്ധപ്പെടില്ല; മാഡവും ദിലീപും ഒരു പ്രശസ്ത ഗായികയുമാണ് മുഖ്യ കണ്ണികള്‍…… 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

** ഒരു ഡോക്ടറുടെ ഡയറി കുറിപ്പ് **
2015 ഡിസംബര്‍ 12
പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം.
രാവിലെ 8 മണിക്ക് റൗണ്ട്സ് എടുക്കുമ്ബോള്‍ ലേബര്‍ റൂമില്‍ ഓരോരോ ഗര്‍ഭിണികള്‍ കിടക്കുന്നുണ്ട്.
ചിലര്‍ക്ക് മാസം തികഞ്ഞു, മറ്റുചിലര്‍ ബ്ലീഡിംഗ് ഒക്കെയായി എത്തിയവര്‍.
പെട്ടെന്ന് ഒരു കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചു. ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും.
സര്‍ കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു. ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സര്‍ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാന്‍ പറഞ്ഞു.
പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്. പെട്ടെന്നാണ് ഞാന്‍ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗര്‍ഭമാണ്. ഒരു നിമിഷം ഞാന്‍ ഒന്ന് പതറി. അപ്പോ ആദ്യത്തെ ഡെലിവറി?? രണ്ട് വര്‍ഷം മുന്‍പായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി. 16 വയസ്സില്‍!!വല്ലാത്ത ഒരു മരവിപ്പ് തോന്നി. മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.
സ്കൂളില്‍ പഠിക്കുമ്ബോള്‍ അവളുടെ വയറു വീര്‍ത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല. തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്. ആ അമ്മ തകര്‍ന്നു പോയി. അവള്‍ 6 മാസം ഗര്‍ഭിണിയാണ്. ചോദിച്ചപ്പോള്‍ അവള്‍പൊട്ടി കരഞ്ഞു. സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി.ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.
പക്ഷേ അവള്‍ക്കുവേണ്ടി ഭൂമിയില്‍ ഒരു ദൈവമുണ്ടായിരുന്നു.കല്ലില്‍ കൊത്തിയ ശില്‍പമല്ല. ജീവനുള്ള ഒരു ഹൃദയം അവള്‍ക്ക് വേണ്ടി തുടിച്ചു. സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ. ഒരു ലോറി െ്രെഡവറായിരുന്നു. അവളുടെ കഥ അറിഞ്ഞ് അവന്‍ സ്വമേധയാ അവളെ കെട്ടി. ആരോ ചെയ്ത തെറ്റ് പക്ഷേ അവന്‍ അവളെ നിറഞ്ഞ വയറുമായി തന്നെ താലികെട്ടി.
2 വര്‍ഷം കഴിഞ്ഞ് അവള്‍ ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു. ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്നേഹിക്കുന്നു. റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീര്‍ന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി. എന്റെ കണ്ണുകള്‍ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു. ”രാധ യുടെ കൂടെ വന്നവര്‍ വരൂ’ എന്ന് സിസ്റ്റര്‍ വിളിച്ചതും ദേ നില്‍ക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു കത്തുന്നൂ. ഇന്നവര്‍ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവര്‍ക്ക് നല്ലത് മാത്രം വരുതട്ടെ. ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരു പുരുഷന്‍ അവള്‍ക്ക് ദൈവമായി.
ഇതല്ലേ ഭൂമിയില്‍ നമ്മള്‍ തൊഴുതേണ്ട ദൈവങ്ങള്‍??

Dr Shinu Syamalan

(NB ആ രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്. പക്ഷേ പീഡനത്തിനിരയായി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി. അവരെ ഒരു നിമിഷം ഓര്‍ക്കാം)

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*