Breaking News

കലാഭവന്‍ മണി അഡ്വാന്‍സ് നല്‍കിയ ഡിഎം സിനിമാസ് എങ്ങിനെ ഡി സിനിമാസ് ആയി..??

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനു നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളിലേക്ക് സിബിഐ കടന്നതായി റിപ്പോര്‍ട്ടുകള്‍. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കലാഭവന്‍ മണി മരണത്തിലെ ദിലീപിന്റെ പങ്കിനെ കുറിച്ചും പരാമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും അന്വേഷണ സംഘം ഇത് അത്ര കാര്യാക്കിയിരുന്നില്ല.

നടി ആക്രമണ കേസില്‍ നടന്‍ ഹരിശ്രീ അശോകന് പറയാനുള്ളത്….?

എന്നാല്‍ കഴിഞ്ഞ ദിവസം മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സംഘത്തെ സമീപിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ദിലീപിന്റെ ഉടമസ്ഥതതയിലുള്ള ഡി സിനിമാസിന്റെ യഥാര്‍ഥ ഉടമ കലാഭവന്‍ മണിയായിരുന്നുവത്രേ. മണിയെ ചതിച്ച്‌ ദിലിപ് തീയേറ്റര്‍ സമുച്ചയം സ്വന്തമാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മണിയും ദിലീപും തമ്മില്‍ ശത്രുത നിലനിന്നിരുന്നതായും ഇരുവരും പല സന്ദര്‍ശഭങ്ങളിലും ഏറ്റമുട്ടിലിലേക്ക് വരെ എത്തിയിരുന്നതായും സിബിഐയ്ക്ക് വിവരം ലഭിച്ചു.
മണി ആഗ്രഹിച്ചു തുടങ്ങിയ സിനിമാ പ്രസ്ഥാനമാണ് സുഹൃത്ത് കൂടിയായ ദിലീപ് തട്ടിയെടുത്തത്. ഇത് മണിയെ മാനസികമായും തളര്‍ത്തിയെന്ന് അടുത്ത വൃത്തങ്ങളില്‍ നിന്നും വിവരം കിട്ടിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തില്‍ ഇതിനെ ചുറ്റിപറ്റിയും അന്വേണഷം ആരംഭിച്ചിട്ടുണ്ട്. പാടിയിലെ സംഭവവുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അന്വേഷണ സംഘം കൊലക്കുറ്റം കൂടി ദിലിപില്‍ കെട്ടിവയ്ക്കും.

ചാലക്കുടിയിലാണ് മണി സ്വന്തമായി തിയേറ്റര്‍ തുടങ്ങിയത്. മണിയുടെ തീയേറ്റര്‍ പദ്ധതി അറിഞ്ഞ ദിലീപ് ഒപ്പം കൂടി. പിന്നീട് ഇരുവരും ചേര്‍ന്ന് ഡിഎം സിനിമാസ്’ എന്ന പേരില്‍ തുടങ്ങാനിരുന്ന തീയറ്റര്‍ ബിസിനസ് സംരംഭമാണ് പിന്നീട് ‘ഡി സിനിമാസ്’ എന്ന പേരില്‍ ദിലീപില്‍ മാത്രം എത്തിയത്. തീയറ്റര്‍ ഇരിക്കുന്ന ഭൂമി ദിലീപിന് പരിചയപ്പെടുത്തിക്കൊടുത്തതും അതിന് അഡ്വാന്‍സ് കൊടുത്തതും മണിയായിരുന്നു. ദിലീപും മണിയും ചേര്‍ന്ന തീയറ്റര്‍ ബിസിനസ് കൊട്ടാരക്കരയില്‍ ആരംഭിക്കാന്‍ ആയിരുന്നു ദിലീപിന്റെ താല്‍പ്പര്യം. എന്നാല്‍ മണിയുടെ നിര്‍ബ്ബന്ധപ്രകാരമാണ് ചാലക്കുടിയില്‍ എത്തിയത്.

ദിലീപിനു പുറമേ കലാഭവന്‍ മണിക്കും ബിനാമി പേരില്‍ ഒരു രാഷ്ട്രീയനേതാവിനും പങ്കാളിത്തമുണ്ടായിരുന്നെന്ന് സംശയിക്കാവുന്ന വിവരങ്ങളാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്നത്. ദിലീപിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത് സംവിധായകന്‍ ബൈജു കൊട്ടാരക്കരയാണെങ്കിലും പിന്നീട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും രംഗത്ത് വരികയായിരുന്നു. ദിലീപുമായി മണിക്ക് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതാണ് സംശയത്തിന് കാരണമെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നേരത്തേയും സംശയമുണ്ടായിരുന്നെന്നും വിവരങ്ങള്‍ സിബിഐ യോട് പറഞ്ഞിട്ടുണ്ടെന്നും മുമ്ബ് കേസ് അന്വേഷിച്ച പോലീസിനെയും ഇക്കാര്യം പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി പരിഗണിച്ചില്ലെന്നും പറഞ്ഞു.

പണം വാങ്ങിയുള്ള ദിലീപ് പിന്തുണ …….കാതടപ്പിക്കുന്ന മറുപടിയുമായി യുവസിനിമ പ്രവര്‍ത്തകന്‍ .

ദിലീപിനും മണിക്കും രാജാക്കാടും മൂന്നാറും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് ബന്ധുക്കള്‍ ആരോപിച്ചത്. കലാഭവന്‍ മണി മരിച്ചതിന് പിന്നാലെ ദിലീപ് വീട്ടില്‍ എത്തിയത് ഒരേയൊരു തവണ മാത്രമായിരുന്നെന്നും സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മണിയുടെ മരണത്തിനു പിന്നിലെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെന്നു പറയുന്നവര്‍ക്ക് അറിയാം. അതെല്ലാം അന്വേഷണത്തിലൂടെയാണു പുറത്തുവരേണ്ടതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ തെളിവെടുക്കലും ചോദ്യം ചെയ്യലും തുടരുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*