ദിലീപ് കാണിച്ചത് അതിബുദ്ധി; അവിടെയാണ് ദിലീപിന് പിഴച്ചത്; ദിലീപ് കുടുങ്ങാന്‍ കാരണം ഇതായിരുന്നു..?

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ ഗൂഢാലോചന തെളിയിക്കാന്‍ പോലീസിന് സഹായമായത് പ്രതി ദിലീപ് തന്നെ കാണിച്ച അതിബുദ്ധി. അന്വേഷണം തന്നിലേക്ക് വരാതിരിക്കാന്‍ ദിലീപ് ചെയ്ത കാര്യങ്ങളെല്ലാം നടന് തിരിച്ചടിയായി. ദിലീപ് വരുത്തിയ പിഴവുകള്‍ അന്വേഷണത്തില്‍ പോലീസിന് സഹായമാവുകയായിരുന്നു.

ദിലീപ് കീഴടങ്ങിയത് കാവ്യയെ രക്ഷിക്കാന്‍; കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിശാലിന്‍റെ അമ്മയ്ക്ക് പറയാനുള്ളത്..!

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച്‌ ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് തന്നെ സ്വന്തം കുഴിതോണ്ടലായി. ഒരു തരത്തിലുള്ള വ്യക്തതയും പരാതിയിലുണ്ടായിരുന്നില്ല. തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം ആവശ്യപ്പെടുന്നുവെന്നല്ലാതെ ആര്, എവിടെ വച്ച്‌, എങ്ങനെ പണം ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ ഇല്ലായിരുന്നു. ഇക്കാര്യം പോലീസ് ആരാഞ്ഞപ്പോഴും ദിലീപിന് വ്യക്തമായ മറുപടിയുണ്ടായില്ല.

പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് പോലീസിനോട് ആദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പിന്നീട് ഈ നിലപാടില്‍ ദിലീപ് ഉറച്ചു നിന്നു. സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ പോലീസ് നിരത്തിയതോടെ താരം സമ്മര്‍ദ്ദത്തിലായി.

കേരളാ പോലീസിന് അഭിമാനിക്കാം; ദിലീപിനെ കുരുക്കിയ ‘ആക്ഷന്‍ ഹീറോ’ ബൈജു പൗലോസ് എന്ന സിഐയെകുറിച്ച്‌ നമ്മള്‍ അറിയാനുണ്ട് പലതും…. !

ആദ്യ ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടപ്പോഴും ഒരു തരത്തിലുള്ള പ്രതിഷേധ സ്വരവും ദിലീപ് പ്രകടിപ്പിച്ചില്ല. കേസില്‍ പങ്കില്ലാത്ത ഒരാള്‍ അത്രമാത്രം സമയം പ്രതിഷേധിക്കാതെ ഇരിക്കില്ലെന്ന പോലീസ് നിഗമനം അന്വേഷണ സംഘത്തിന് ഗുണമായി. ആദ്യ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ പല മൊഴികളിലും ഒരുപാട് വൈരുദ്ധ്യം കണ്ടതും പോലീസിന്‍റെ സംശയം ബലപ്പെടുത്തി.

പിന്നീട് മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. സുനിയെ കസ്റ്റഡിയില്‍ കിട്ടയ ശേഷം പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെ ചിത്രം വ്യക്തമാവുകയായിരുന്നു. രണ്ടാമത് ദിലീപിനെ വിളിച്ചുവരുത്തിയപ്പോള്‍ തെളിവുകള്‍ നിരത്തിയതോടെ നടന് മറുപടിയുണ്ടായില്ല. ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് പിന്നാലെ ദിലീപ് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ കൈകൂപ്പി രക്ഷിക്കണം എന്ന് അപേക്ഷിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*