വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ല; താരസംഘടനയെ രൂക്ഷമായി വിമര്‍ശിച്ച്‌ ദിലീഷ് പോത്തന്‍!

വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. മാധ്യമം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ പീഡിപ്പിച്ച രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചതായി റിപ്പോര്‍ട്ട്; രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ നടപടിയെടുക്കാനൊരുങ്ങി പോലീസ്..!

സംഘടന ആവശ്യമാണ്. മനുഷ്യരുടെ കൂട്ടായ്മ ആവശ്യമാണ്. അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. വളരാന്‍ വേണ്ടി തന്നെയായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല. ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട്- ദിലീഷ് പോത്തന്‍ പറഞ്ഞു.

സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അവരെ മലയാള സിനിമ ഒന്നടങ്കം അഭിനന്ദിച്ചോ അംഗീകരിച്ചോ പത്രങ്ങളില്‍ വലിയ പരസ്യം വന്നോ എന്നല്ല കാര്യം. അത്തരം കാര്യങ്ങള്‍ സുരഭിക്ക് പ്രോത്സാഹനം നല്‍കും എന്നത് നല്ല കാര്യമാണ്. സുരഭിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമ്ബോഴും വിനായകന് സംസ്ഥാന അവാര്‍ഡ് കിട്ടുമ്ബോഴും ഒരുപാട് പേര്‍ക്ക് അത് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. അംഗീകരിക്കാതിരുന്നിട്ടോ അഭിനന്ദിക്കാതിരുന്നിട്ടോ കലയില്ലാതാവുന്നില്ലെന്നും പോത്തന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*