സംയുക്തയ്ക്കും ഗീതുവിനും ദിലീപിന്‍റെ ക്വട്ടേഷന്‍..?? നടുക്കുന്ന വെളിപ്പെടുത്തലുമായ് ലിബര്‍ട്ടി ബഷീര്‍..!

നടിയെ ആക്രമിച്ച കേസില്‍ രക്ഷപ്പെടാനുള്ള ദിലീപിന്റെ നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ പൂര്‍ത്തിയായെന്ന് പറയാം. അതിനിടെ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി തിയറ്റര്‍ സംഘടനകളുടെ മുന്‍ പ്രസിഡണ്ടും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസിലാണ് ലിബര്‍ട്ടി ബഷീര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍  ഇനി മുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട..! 

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നിഷേധിച്ച സംഭവത്തില്‍ പ്രതികരണത്തിനായി ബന്ധപ്പെട്ടപ്പോഴാണ് ലിബര്‍ട്ടി ബഷീര്‍ ഗുരുതര ആരോപണം ഉന്നയിച്ചത്. ദിലീപ് മറ്റ് ചിലര്‍ക്ക് കൂടി ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്നാണ് ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.താനും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന് കഴി്ഞ്ഞ ദിവസം പിസി ജോര്‍ജ് ആരോപണം ഉന്നയിച്ചിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജഡ്ജി നടത്തിയ നിരീക്ഷണത്തില്‍ ആരോപണങ്ങളെല്ലാം കള്ളമാണെന്നും ദിലീപ് 100 ശതമാനവും കുറ്റക്കാരന്‍ ആണെന്നും വ്യക്തമായിരിക്കുകയാണ്. നിസാം കേസില്‍ സംഭവിച്ചത് തന്നെയാണ് ദിലീപിനും സംഭവിക്കാന്‍ പോകുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതേ നിലയില്‍ തന്നെ പോലീസ് മുന്നോട്ട് പോവുകയാണ് എങ്കില്‍ കാലാകാലം ദിലീപിന് ജയിലില്‍ കിടക്കേണ്ടതായി് വരും. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലെ വിവരങ്ങള്‍ വായിച്ചാല്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്ന് ഏത് ജഡ്ജിക്കും ബോധ്യം വരുമെന്നും ബഷീര്‍ പറഞ്ഞു.

ദിലീപ് കുറ്റക്കാരനാണ് എന്ന് തങ്ങള്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉ്ദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ക്വട്ടേഷന്‍ പാളിപ്പോയത് കൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത് എന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു. സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ശ്രീകുമാര്‍ എന്നിവരെല്ലാം ദിലീപിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ട ആളുകളാണ്. ദിലീപിന്റെ ഹിറ്റ്ലിസ്റ്റിലെ പ്രധാന ഉന്നം ശ്രീകുമാര്‍ ആയിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ചാനലിനോട് വെളിപ്പെടുത്തി.

ആദ്യത്തെ ക്വട്ടേഷന്‍ പാളിപ്പോയത് കൊണ്ട് ഭാഗ്യത്തിനാണ് ഇവരെല്ലാം രക്ഷപ്പെട്ടതെന്നും ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി. ദിലീപിന്റെ എല്ലാ കാര്യങ്ങളും നോക്കുന്ന അപ്പുണ്ണിയെ കിട്ടാത്തിടത്തോളം ദിലീപിന് ജാമ്യം കിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെടുകയുണ്ടായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*