ചുറ്റുമുള്ളവര്‍ ദിലീപിനെ കല്ലെറിയുമ്പോള്‍ വല്ലാതെ വേദന തോന്നുന്നുവെന്ന് സംവിധായകന്‍ പത്മകുമാര്‍ !

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജനപ്രിയ നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത സിനിമാലോകത്തെയും സമൂഹ മനസാക്ഷിയെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ദിലീപാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്ന് താരത്തിന്റെ ആരാധകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളാ പോലീസിന് അഭിമാനിക്കാം; ദിലീപിനെ കുരുക്കിയ ‘ആക്ഷന്‍ ഹീറോ’ ബൈജു പൗലോസ് എന്ന സിഐയെകുറിച്ച്‌ നമ്മള്‍ അറിയാനുണ്ട് പലതും…. !

തെറ്റു തിരുത്തി ദിലീപ് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നുവെന്ന് സംവിധായകന്‍ എംബി പത്മകുമാര്‍ പറയുന്നു. സ്വപ്രയ്തനം കൊണ്ട് സിനിമയിലെത്തി താരമായി മാറിയ ദിലീപ് സ്വന്തം പ്രതിഭ കൂടിയാണ് ഈ സംഭവത്തോടു കൂടെ നശിപ്പിച്ചതെന്ന് സംവിധായകന്‍ പറയുന്നു. മൈ ലൈഫ് പാര്‍ട്നര്‍ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയതാണ് പത്മകുമാര്‍. സിനിമയിലും സീരിയലുകളുമായി നിരവധി കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ് സംവിധാനത്തിലേക്ക് പ്രവേശിച്ചത്.

ചുറ്റുമുള്ളവര്‍ ദിലീപിനെ കല്ലെറിയുമ്ബോഴും മനസ്സില്‍ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നതെന്ന് സംവിധായകന്‍ പറയുന്നു. ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നടന്‍ ഇത്തരത്തിലൊരു സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ സ്വന്തം പ്രതിഭ കൂടിയാണ് നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ മാനത്തില്‍ എല്ലാം അവസാനിപ്പിക്കാമെന്ന ചിന്തയില്‍ അദ്ദേഹം എത്തിയതിനെക്കുറിച്ച്‌ കൂടുതല്‍ അറിയണമെന്നുണ്ട്. തെറ്റു ചെയ്യാത്തവരായി ആരുമില്ല. തെറ്റു തിരുത്തി അദ്ദേഹം തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ പറയുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ വിനോദത്തിനായി മാറ്റി വെക്കുന്ന സമ്ബാദ്യത്തിന്റെ തണലിലാണ് ഓരോ സിനിമാക്കാരും മുന്നേറുന്നത്. അത് മനസ്സിലാക്കി ചെയ്യുന്ന സിനിമയോട് ആത്മാര്‍ത്ഥത കാണിച്ച്‌ മുന്നേറുന്നവരായിരിക്കണം കലാകാരനെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് മമ്മൂട്ടിയെ ഫേസ്ബുക്കിലൂടെ അവഹേളിച്ചതിന് ഏറെ പഴികേട്ട എംബി പത്മകുമാര്‍ ഫേസ്ബുക്കിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*