കേസ് വീണ്ടും വഴിത്തിരിവിലേക്ക് .. “മാഡം” ഉടന്‍ വലയിലാവുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസ്ദിലീപില്‍ അവസാനിക്കുന്നില്ല. കഥയില്‍ ഇനിയും വഴിത്തിരിവുകളുണ്ടെന്ന് സൂചന. ദിലീപിനെ കൂടാതെ മറ്റാരെയെങ്കിലും അറസ്റ്റ് ചെയ്യാനുള്ള സാധ്യത, ഇന്നലെ ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിഷേധിച്ചിരുന്നില്ല. കേസിലെ ക്വട്ടേഷന്‍ കൊടുത് ദിലീപിനെ കൂടാതെ, പള്‍സര്‍ സുനി പ്രതിപാദിച്ച മാഡത്തിലേക്കും അന്വേഷണം നീളുന്നതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്.

ദിലീപിനെ കുടുക്കിയ അതിനിര്‍ണായകമായ 5 തെളിവുകള്‍……..

ദിലീപിന് പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, അമ്മ ശ്യാമള, ഒരു യുവനടി എന്നിവര്‍ക്കെതിരെയും കുരുക്കുകള്‍ മുറുകുന്നതായാണ് വിവരം. ഇരുവരെയും ഇതുവരെയും പ്രതികളാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും സൂചനയുണ്ട്. അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രം ഇവരിലാരെങ്കിമാണെന്ന അഭ്യൂഹങ്ങളും വ്യാപകമാണ്,
എന്നാല്‍ ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും നിഗമനത്തിലെത്താന്‍ കഴിയൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം.എന്നാല്‍ പള്‍സര്‍ സുനിയും കാവ്യാ മാധവനും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടര ലക്ഷം രൂപയുടെ കണക്കില്‍ പെടാത്ത ഇടപാട് അന്നേ ദിവസം പൊലീസ് ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇതിനെല്ലാം ചോദ്യം ചെയ്യുമ്ബോള്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കാവ്യക്കും അമ്മക്കും കുരുക്കാകുമെന്നു ഉറപ്പാണെന്നാണ് വിലയിരുത്തല്‍.ഒരു ഗൂഢാലോചനയിലും തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കാവ്യയുടെ കുടുംബം തറപ്പിച്ച്‌ പറയുന്നതെങ്കിലും പൊലീസ് അത് മുഖവിലക്കെടുത്തിട്ടില്ലെന്നാണ് സൂചനകള്‍.

ദിലീപ് ചെയ്ത ക്രൂരതയെകുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കഥാകൃത്ത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*