ദിലീപ് കുടുങ്ങിയതിനു നിര്‍ണയകമായത് ആ 12 സെക്കന്‍ഡ്….

ദിലീപിനെ കുടുക്കിയത് 12 സെക്കന്‍ഡ് മാത്രം സംസാരിച്ച പോണ്‍ കോള്‍. രാവിലെ മുതല്‍ ദിലീപ് പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്ന ദിലീപിനെ ഏഴരയോടെ ആലുവ പോലീസ് ക്ലബിലെത്തിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് നടനില്‍ നിന്നുമുണ്ടായത്, ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഗണേഷ്..!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തിരുന്നു ഈ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും ദിലീപിന് ഉത്തരമില്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായ ഉത്തരമാണ് ദിലീപ് നല്‍കിയിരുന്നത്.നാദിര്‍ഷയ്ക്കൊപ്പം നടത്തിയ ചോദ്യം ചെയ്യലിലും ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയും അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു

നടി ആക്രമിക്കപ്പെട്ട അന്ന് വൈകിട്ട് ദിലീപ് ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല. ഇതാണ് പോലീസിന് ജനപ്രിയ നടനിലേക്ക് സംശയം നീളാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ആദ്യ മണിക്കൂറില്‍ തന്നെ സിനിമാലോകം ഇക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ താന്‍ പിറ്റേന്നാണ് ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ നിലപാട്. സിനിമയിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്.

തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ടും താന്‍ അറിഞ്ഞില്ലെന്ന ദിലീപിന്റെ വാദവും. സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ പന്ത്രണ്ട് സെക്കന്‍ഡില്‍ സംസാരം അവസാനിപ്പിച്ചതുമാണ് ദിലീപിനെ സംശയിക്കാന്‍ പോലീസിന് പ്രേരണയായത്. വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ കോള്‍ അവസാനിപ്പിച്ചത് കൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് സംശയിച്ചു.

.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*