ഇന്ത്യയെ ആക്രമിക്കാന്‍ സിക്കിം അതിര്‍ത്തിയിലേക്ക് വന്‍ സൈനിക നീക്കമെന്ന് ചൈനീസ് മാധ്യമങ്ങള്‍; പൊളിച്ചടുക്കി ഇന്ത്യന്‍ സൈന്യം..!

ചൈന ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനുള്ള നീക്കം നടത്തുന്നുവെന്ന് ഇന്ത്യയെ പറഞ്ഞ് പേടിപ്പിക്കാനുള്ള കപടതന്ത്രം പയറ്റി ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തി. ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അഥവാ പിഎല്‍എ സിക്കിം അതിര്‍ത്തിയിലേക്ക് വന്‍ സന്നാഹത്തോടെ നീങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ചൈനീസ് മാധ്യമങ്ങളില്‍ സമീപദിവസങ്ങളിലായി നിറഞ്ഞിരുന്നത്.

മരണത്തിന്‍റെ ‘മുള്‍മുനയില്‍ ചവിട്ടിയ’ ഇന്ത്യന്‍ ധീരതയ്ക്ക് ഭൂട്ടാന്‍ ജനതയുടെ ബിഗ് സല്യൂട്ട്..! അമ്പരപ്പ് വിട്ടുമാറാതെ പാകിസ്ഥാന്‍…!

എന്നാല്‍ ഇത്തരത്തിലുള്ള നുണ പറഞ്ഞ് പേടിപ്പിച്ച്‌ സമ്മര്‍ദം ചെലുത്തി ഇന്ത്യയില്‍ നിന്നും എന്തെങ്കിലും കാര്യം നേടിയെടുക്കാമെന്ന് കരുതേണ്ടെന്നാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. ഇതോടെ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലെ സംഘര്‍ഷം പുതിയ തലത്തിലെത്തിയിരിക്കുകയാണ്.

ലഡാക്ക് മുതല്‍ അരുണാചല്‍ വരെയുള്ള മൊത്തം അതിര്‍ത്തികളിലോ ചൈന സൈനിക നീക്കം ഇന്ത്യക്കെതിരെ ആരംഭിച്ചിട്ടില്ലെന്നും ടിബറ്റില്‍ പിഎല്‍എയുടെ സൈനിക അഭ്യാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക ഇന്ത്യന്‍ ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു. ടിബറ്റിലെ സിക്കിം അതിര്‍ത്തിയിലേക്ക് ഇന്ത്യയ്ക്കെതിരെ പിഎല്‍എ വന്‍ തോതില്‍ സൈനിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച്‌ നീക്കം നടത്താന്‍ തുടങ്ങിയെന്ന ചൈനീസ് മാധ്യമങ്ങളിലെ വാര്‍ത്തയോടാണ് ഇന്ത്യന്‍ ഉറവിടങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഭൂട്ടാനീസ് ടെറിട്ടെറിയിലെ ഡോക്ലാം പ്ലേറ്റില്‍ നിന്നും പേടിപ്പിച്ച്‌ സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ സേനകളെ പിന്‍വലിപ്പിക്കാനുള്ള തന്ത്രമാണ് ഇത്തരത്തില്‍ ചൈന പയറ്റുന്നതെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യന്‍ ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നു. ഡോക്ലാം പ്ലേറ്റില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഒരു മാസത്തോളമായി തമ്ബടിച്ചിട്ടുണ്ട്. ടിബെറ്റിലൈ ട്സാന്‍ഗ്പോയ്ക്ക് തെക്ക് ഭാഗത്ത് പിഎല്‍എ അലോസരപ്പെടുത്തുന്ന നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ഇന്ത്യന്‍ ഉറവിടങ്ങള്‍ പറയുന്നത്. എന്നാല്‍ രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങള്‍ ഡോക്ലാം പ്ലേറ്റില്‍ തങ്ങളുടെ സ്ഥാനത്ത് നിലകൊള്ളുന്നുവെന്നും ഉറവിടങ്ങള്‍ വെളിപ്പെടുത്തുന്നു.

സമീപകാലത്ത് ടിബെറ്റില്‍ നടന്ന ഏറെ ശ്രദ്ധിക്കപ്പെട്ട സൈനിക പരിശീലനം പതിവ് നടക്കുന്ന നീക്കമാണെന്നും ഇന്ത്യ പറയുന്നു. ജൂണില്‍ എല്‍ഹാസയ്ക്ക് സമീപമായിരുന്നു ഇത് നടന്നിരുന്നത്. അതിര്‍ത്തിയില്‍ നിന്നും വെറും 700 കിലോമീറ്റര്‍ മാത്രമേ ഇവിടേക്കുണ്ടായിരുന്നുള്ളൂ. എല്ലാ ആര്‍മികളും തുടര്‍ച്ചയായി സൈനിക അഭ്യാസം നടത്താറുണ്ടെന്നും ഇതിനെയും അത്തരത്തില്‍ മാത്രം കണ്ടാല്‍ മതിയെന്നും ഇന്ത്യന്‍ ഉറവിടങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നോര്‍ത്തേണ്‍ ടിബറ്റിലേക്ക് ആയുധങ്ങളും ഉപകരണങ്ങളുമായി ചൈനീസ് സേന നീങ്ങുന്നുണ്ടെന്ന് തന്നെയാണ് ചൈനീസ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിള്ളു പിഎല്‍എ ഡെയിലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തര്‍ക്ക പ്രദേശത്ത് ഇന്ത്യയുടെ കൂടുതല്‍ ട്രൂപ്പുകളുണ്ടെങ്കിലും ചൈന വളരെ വേഗത്തില്‍ ശക്തമാ ട്രൂപ്പുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓര്‍ഗനായ പീപ്പില്‍സ് ഡെയിലി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*