നടി ആക്രമണം:നിര്‍ണായക വഴിത്തിരിവ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍റെ മൊഴി എടുക്കുന്നു ……

നടി ആക്രമണം:നിര്‍ണായക വഴിത്തിരിവ്, സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍റെ മൊഴി എടുക്കുന്നു ……   പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോൻെറ മൊഴിയെടുക്കൽ തുടരുന്നു. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്തിയത്. ശ്രീകുമാര്‍ മേനോന്‍ ചെയ്ത പരസ്യത്തിലൂടെയാണ് മഞ്ജു വാര്യര്‍ രണ്ടാം വരവില്‍ ആദ്യമായി കാമറക്ക് മുന്നിലെത്തിയത്‌. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം അദ്ദേഹത്തിൻെറ മൊഴിയെടുക്കുന്നത്‌.  ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നുണ്ട്.മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രമൊരുക്കുന്നത്  ശ്രീകുമാര്‍ മേനോനാണ്. 1000 കോടി ബജറ്റില്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം മഹാഭാരതം ഒരുക്കുന്നതും ഇദ്ദേഹമാണ്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*