Breaking News

ഞാന്‍ അങ്ങിനെ ചെയ്യരുതായിരുന്നു: ശ്രീദേവിയോട് ഖേദം പ്രകടിപ്പിച്ച്‌ രാജമൗലി!!

ബാഹുബലിയിലെ അവസരം തിരസ്കരിച്ചതുമായി ബന്ധപ്പെട്ട് ശ്രീദേവിയെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ സംവിധായകന്‍ എസ് എസ് രാജമൗലി. രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ ആദ്യം മനസ്സില്‍ കണ്ടത് ശ്രീദേവിയെ ആണെന്ന് രാജമൗലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസ്; പിണറായിക്ക് രൂക്ഷ വിമര്‍ശനം; സത്യാവസ്ഥ കണ്ടെത്താന്‍ ഏഷ്യന്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു..!

എന്നാല്‍ ശ്രീദേവി വച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് രാജമൗലി വെളിപ്പെടുത്തി. മാത്രമല്ല അത് ഒരു അനുഗ്രഹമായി തോന്നുന്നുവെന്നും രൗജമൗലി കൂട്ടിച്ചേര്‍ത്തു.

ബാഹുബലി 2 വന്‍ വിജയമായതോടെ രാജമൗലിയുടെ വാക്കുകള്‍ ഇന്ത്യയൊട്ടാകെ വലിയ ചര്‍ച്ചയായി. ഇതെക്കുറിച്ച്‌ ശീദേവി ആദ്യം പ്രതികരിച്ചില്ല. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രാജമൗലിക്ക് മറുപടിയുമായി താരം രംഗത്തെത്തി. ബാഹുബലിയെക്കുറിച്ച്‌ ശ്രീദേവി പറഞ്ഞതിങ്ങനെയായിരുന്നു.

‘ഞാന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നോട് സംസാരിച്ചത് നിര്‍മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച്‌ എനിക്കറിയില്ല. പിന്നെ എന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. രാജമൗലി അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ ഈ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു.’

ശ്രീദേവിയുടെ വാക്കുകളും ചര്‍ച്ചയായതോടെയാണ് രാജമൗലി ഖേദം പ്രകടിപ്പിക്കുന്നത്. ‘ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷെ ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഒരിക്കലും ആ കാര്യങ്ങള്‍ പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. എനിക്ക് ശ്രീദേവിജിയോട് കടുത്ത ബഹുമാനമുണ്ട്.

മുംബൈ കീഴടക്കിയ തെന്നിന്ത്യയില്‍ താരങ്ങളുടെ പ്രതീകമാണവര്‍. പുതിയ ചിത്രം മോം വലിയ വിജയമായി തീരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു’- രാജമൗലി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*