ബഢായി ബംഗ്ലാവില്‍ നിന്ന് മുകേഷും പുറത്തേക്ക്; പരസ്യ കമ്പനികള്‍ താരങ്ങളെ ഒഴിവാക്കുന്നു..!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ചവരടക്കം സിനിമ മേഖലയിലുള്ളവരുടെ ജനപ്രീതി നഷ്ടമാകുന്നതായി റിപ്പോര്‍ട്ട്. ഇനി ചാനലുകളുടെ ഇന്റര്‍വ്യൂവുകളില്‍ പോലും പങ്കെടുക്കില്ലെന്ന് സിനിമാതാരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഭീഷണി നല്‍കി.

“ഡ്രൈവര്‍ സുന്ദരനാണ്. നിങ്ങള്‍ കാറില്‍ കയറിയിരുന്നാല്‍ മതി. ആരോടും ഒന്നും പറയേണ്ട. പള്‍സര്‍ സുനിയേപ്പോലെ ദ്രോഹിക്കാതെ അയാള്‍ എല്ലാ സുഖങ്ങളും നല്‍കും”; അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് താരങ്ങള്‍…

ദിലീപിനെതിരേ വാര്‍ത്ത നല്‍കിയ ചാനലുകളെല്ലാം ബഹിഷ്കരിക്കുമെന്ന് താരങ്ങള്‍ പറയുന്നത്. അതേസമയം ഓണക്കാലത്ത് സാധാരണയായി കോടികള്‍ ചെലവിട്ട ഷൂട്ടുകള്‍ കോര്‍പ്പറേറ്റ് ലെവല്‍ കമ്ബനികള്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ ഇക്കുറി ഓണംപ്രമാണിച്ച്‌ ഷൂട്ട് ചെയ്ത മലയാള സിനിമാതാരങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് മിക്ക കമ്ബനികളും തീരുമാനിച്ചതാതായാണ് സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനമാണ് എല്ലാത്തിനും കാരണം. യോഗത്തില്‍ മുകേഷും ഗണേശ് കുമാറും ദിലീപിനെ പിന്തുണച്ചു. മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാട്ടമില്ലാതെയായി. ഇന്നസെന്റിന് തൊട്ടതെല്ലാം പിഴച്ചു. പിറകെ ദിലീപിന്റെ അറസ്റ്റ് എത്തി. കാവ്യയും മഞ്ജു വാര്യരുമായുള്ള ഭിന്നത ചര്‍ച്ചയാക്കി. ഇതൊക്കെ എല്ലാ വിഭാഗം ഉപഭോക്താക്കളേയും ബാധിച്ചു.
സിനിമാമേഖലയിലുള്ളവരെ വച്ച്‌ ഇനി ഉടനെങ്ങും പരസ്യമെടുക്കേണ്ടെന്ന് കാസ്റ്റിംഗ് കമ്ബനികളുടെ തലപ്പത്ത് നിന്നും അഡ്വര്‍ടൈസിംഗ് ഏജന്‍സികള്‍ക്ക് ഉപദേശം നല്‍കിക്കഴിഞ്ഞു.
ഇതിനിടെ എംഎല്‍എയും നടനുമായ മുകേഷ് പ്രധാനസ്ഥാനത്ത് നിന്നും അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയുടെ റേറ്റിംഗില്‍ കുത്തനെ ഇടിവുണ്ടായി. ഇതിനെത്തുടര്‍ന്ന് താല്‍ക്കാലികമായെങ്കിലും മുകേഷ് ഈ പരിപാടിയില്‍ നിന്നും മാറ്റപ്പെടുമെന്ന് അണിയറ സംസാരം പുറത്തെത്തിത്തുടങ്ങി. പൊലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഈ ഷോയിലെ താരമാണ്.
ദിലീപിനെതിരേ ശക്തമായി നിലനിന്ന പ്രിഥ്വിരാജിനും രമ്യ നമ്ബീശനും പരസ്യമാര്‍ക്കറ്റില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*