ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിന്റെ 44 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യ കിരീടമണിഞ്ഞപ്പോള്‍ അമരത്തിരുന്ന പി യു ചിത്രയുടേത് കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെയും വിജയം!

മുണ്ടൂരില്‍ നിന്നും ലണ്ടനിലേക്ക് വിമാനം കയറാന്‍ ഒരുങ്ങുകയാണ് പി യു ചിത്ര എന്ന 22 കാരി. ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ ഷിപ്പ് മീറ്റില്‍ വനിതാ വിഭാഗത്തില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി രാജ്യത്തിന് അഭിമാനമായി മാറിയപ്പോള്‍ സ്വന്തം മകളുടെ വിജയം പണിക്ക് പോയ വീട്ടിലിരുന്നാണ് ആ അമ്മ കണ്ടത്.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെ..?

ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിന്റെ 44 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യ ആദ്യമായി ജേതാക്കളാകുമ്ബോള്‍ ആ കുതിപ്പിനു ചുക്കാന്‍ പിടിച്ചവരില്‍ പി യു ചിത്രയും മുഖ്യപങ്കാളിയായതാണ് മലയാളികള്‍ക്ക് ആവേശമായിരിക്കുന്നത്.

മകള്‍ ട്രാക്കില്‍ സ്വര്‍ണം നേടിയപ്പോള്‍ പണിക്കൂപോയ വീട്ടിലെ ടിവിയിലൂടെയാണ് അമ്മ വസന്തകുമാരി മകളുടെ സ്വര്‍ണ്ണ വേട്ട അറിയുന്നത്. മകളുടെ മുഖം ടിവിയില്‍ തെളിഞ്ഞപ്പോള്‍ ആ അമ്മയുടെ ഉള്ളുപിടഞ്ഞു. ചിരിയില്‍ തുളുമ്ബേണ്ടേ സമയമാണെങ്കിലും കരച്ചിലാണ് ആ അമ്മക്ക് ആദ്യം വന്നത്. കൂടെ ജോലി ചെയ്യുന്നവര്‍ നല്ലവാക്കുകൊണ്ട് പൊതിഞ്ഞപ്പോളും ചിത്രയുടെ പാവം അമ്മ കരയുകയായിരുന്നു. സന്തോഷം തോേന്നണ്ടതുതന്നെ. വലിയ സന്തോഷം തോന്നാറുമുണ്ട്. ഓരോ ഓട്ടത്തിനും പോയി സമ്മാനങ്ങളും കൊണ്ടുവരുമ്ബോള്‍ എന്നിക്കാദ്യം കരച്ചിലാണ് വരാറ്. എത്ര ബുദ്ധിമുട്ടീട്ടാ എന്റെ കുട്ടി ഓടണത്. തളര്‍ന്ന് പോയിരുന്ന് വെള്ളംകുടിക്കണകാണുമ്ബോ കണ്ണ് നിറയും. നല്ല ആഹാരമൊക്കെ കൊടുത്താലേ അവള്‍ക്ക് നന്നായി ഓടാന്‍ പറ്റൂന്ന് മാഷ് പറയാറ്ണ്ട്…! ആ അമ്മ കണ്ണുതുടച്ചു പറയുകയാണ്..!

പഴങ്ങളും മുട്ടയും പോഷകാഹാരങ്ങളുമൊക്കെ കൊടുക്കണമെന്ന് പരിശീലകന്‍ പറയുമ്ബോള്‍ അച്ഛനമ്മമാര്‍ക്ക് കുറ്റബോധമാണ്. രാവിലെ ഒരുഗ്ലാസ് പാല്‍ മുടക്കാറില്ല. കൂലിപ്പണിചെയ്ത് കുടുംബം പോറ്റുന്നതിനിടെ അന്നത്തെ ജീവിതത്തിനപ്പുറം മറ്റൊന്നുമോര്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല….! കൂലിപ്പണിക്കാരായ അച്ഛനമ്മമാര്‍ മകള്‍ക്ക് വേണ്ടതെല്ലാം നല്‍കാന്‍ മത്സരിച്ചപ്പോള്‍ ഒഡീഷയിലെ കലിംഗത്തില്‍ ഈ പാലക്കാട്ടുകാരി നടത്തിയത് യഥാര്‍ത്ഥത്തില്‍ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാന്‍. ഒന്നും ഇല്ലായ്മയില്‍ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി.

സ്കൂള്‍ മീറ്റില്‍ തുടങ്ങിയ പടയോട്ടം ജീവിത പ്രതിസന്ധിയിലൂം മറികടന്ന് ജീവിതത്തിന്റെ റൈറ്റ് ട്രാക്കില്‍ തന്നെ എത്തിക്കുകയായിരുന്നു ഈ മിടുക്കി. ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ ഷിപ്പ് മീറ്റില്‍ വനിതാ വിഭാഗത്തില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ചിത്ര ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. നാല് മിനറ്റ് 17 സെക്കന്‍ഡ് കൊണ്ടാണ് ഓടി എത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*