Breaking News

മാപ്പുചോദിച്ച്‌ ഇന്നസെന്റ്… ‘അമ്മ’ ഇനി നടിക്കൊപ്പം..!

താരസംഘടനയായ അമ്മയുടെ യോഗത്തില്‍ വച്ച് ചില താരങ്ങളില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പുചോദിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ വിവാദമായ വാര്‍ത്തസമ്മേളനത്തിനു ശേഷം ഇന്നസെന്റ് ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെ തന്നെയാണ് അമ്മയെന്ന് ഇന്നസെന്റ് പറഞ്ഞു. സംഭവത്തില്‍ ഇരയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായി. അമ്മ പിരിച്ചുവിടണമെന്ന ഗണേഷിന്റെ കത്ത് വേദനയുണ്ടാക്കിയതായി ഇന്നസെന്റ് വ്യക്തമാക്കി. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന ആരോപണങ്ങള്‍ ഇന്നസെന്റ് തള്ളികളഞ്ഞു.

 അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു താരങ്ങളുടെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായി. അവര്‍ ആവേശം കൊണ്ടായിരിക്കാം അത്തരത്തില്‍ പെരുമാറിയത്. രണ്ടു താരങ്ങളുടെ പെരുമാറ്റം കണ്ടു താന്‍ അന്തംവിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി വേണമോയെന്നു തീരുമാനിക്കേണ്ടത് എക്‌സ്യൂട്ടിവ് കമ്മിറ്റിയാണെന്നും ഇന്നസെന്റ് വിശദമാക്കി. അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു ഗണേഷ് നല്‍കിയ കത്ത് കണ്ടപ്പോള്‍ വളരെയധികം വിഷമം തോന്നിയതായി ഇന്നസെന്റ് പറഞ്ഞു. വളരെ ഭംഗിയായി കൊണ്ടു പോവുന്ന സംഘടന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് കേട്ടപ്പോള്‍ മാനസികമായി വിഷമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിനെ പിന്തുണയ്ക്കുവര്‍ ബഹളം വച്ചു, കൂകി വിളിച്ചു: സഹികെട്ട് റിമയും രമ്യയും അമ്മ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ഗണേഷ് നല്‍കിയ കത്ത് വായിച്ചിരുന്നു. അമ്മയെന്ന സംഘടന പല കാര്യങ്ങളും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗണേഷ് അത്തരത്തില്‍ ഒരു കത്തെഴുതിയതെന്നാണ് വായിച്ചപ്പോള്‍ മനസ്സിലായത്. ഗണേഷ് പറഞ്ഞതില്‍ ചില കാര്യങ്ങള്‍ ശരിയാണെങ്കിലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലെന്നും ഇന്നസെന്റ് വിശദമാക്കി. അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഇന്നസെന്റ് തള്ളിക്കളഞ്ഞു. കള്ളവാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നത്തില്‍പ്പോലും താന്‍ ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

 നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിനക്ക് എന്തെങ്കിലും പങ്കുണ്ടോയെന്നു താന്‍ ദിലീപിനോട് ചോദിച്ചിരുന്നതായി ഇന്നസെന്റ് പറഞ്ഞു. ഒരിക്കലുമില്ലെന്നാണ് ദിലീപ് അന്നു തനിക്കു മറുപടി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് അമ്മയെന്ന സംഘന. സഹോദരിയാണെങ്കിലും മകളാണെങ്കിലും അവര്‍ക്കൊപ്പം തന്നെയാണ് അമ്മയെന്ന സംഘടനയെന്ന് ഇന്നസെന്റ് പറഞ്ഞു.

സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് ചിലര്‍ ആവശ്യപ്പട്ടതായി അടുത്തിടെ ചില നടികള്‍ വെളിപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്നസെന്റിന്റെ മറുപടി ഇതായിരുന്നു. പഴയ കാലത്ത് അങ്ങനെ സംഭവിച്ചിരിക്കാം. എന്നാല്‍ ഇപ്പോള്‍ അതുപോലുള്ള ഒന്നും മലയാള സിനിമയില്‍ ഇല്ലെന്നും ഇന്നസെന്റ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*