അമിത് ഷാ മാജിക്‌ : യു.പി.യില്‍ വീണ്ടും ഇലക്ഷന്‍…!!!!!

അമിത് ഷാ മാജിക്‌ : യു.പി.യില്‍ വീണ്ടും ഇലക്ഷന്‍ 

ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്  മൂന്ന് നിയമസഭ സാമാജികര്‍ രാജിവെച്ചു. ബുക്കാന്‍ നവാബ്, യശ്വവന്ത് സിങ്, മധുക്കാര്‍ ജെയ്റ്റ്ലി എന്നിവരാണ് രാജിവെച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ യു.പിയിലെത്തിയതിന് പിന്നാലെയാണ് ഇവരുടെ രാജി. ബി.ജെ.പി ഇടപെടലാണ് എം.എല്‍.എമാരുടെ രാജിയിലേക്ക് നയിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ഇവരുടെ രാജി വീണ്ടും ഈ മണ്ഡലങ്ങളില്‍  തെരഞ്ഞെടുപ്പിനുള്ള   അവസരമൊരുക്കി.അഖിലേഷും  മുലായം സിംഗ് യാദവും തമ്മിലുള്ള അസ്വാരസ്യങ്ങളെ മുന്‍നിര്‍ത്തി  ,സ്വന്തം  പിതാവിനെ പിന്തുണയ്ക്കാന്‍ സാധിക്കാത്തയാള്‍ എങ്ങനെ സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് രാജി സമര്‍പ്പിച്ച ബുക്കല്‍ നവാബ് ചോദിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്ന മുദ്രവാക്യമുയര്‍ത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണം മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.എസ്​.എന്‍.എല്‍ ഉപഭോക്​താക്കള്‍ക്ക്​ മുന്നറിയിപ്പ്

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*