അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കു നേരെ തീവ്രവാദി ആക്രമണം… 7 മരണം…

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ആക്രമണം നടന്നത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.കാശ്മീരിലെ പ്രശ്നങ്ങള്‍ കാരണം നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഭീകരവാദികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി. ഭീകരര്‍ തീര്‍ത്ഥാടകരുടെ ബസിന് നേരെ വെടി വെക്കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നത് പ്രമാണിച്ചാണ് കാശ്മിരില്‍ വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*