ദിലീപിന് ഇപ്പോഴും മഞ്ജുവുമായി വസ്തു ഇടപാടുകള്‍..!! തെളിവുകള്‍ നിരത്തി……

തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരിടമുള്ള യുവനടിയെയാണ് വിദഗ്ധമായ ഗൂഢാലോചനയ്ക്ക് ഒടുവില്‍ ക്രൂരമായി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ നീചമായ കുറ്റകൃത്യത്തിന് ചരട് വലിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തിപരമായ വൈരാഗ്യമാണ് എന്നാണ് പോലീസ് പറയുന്നത്.

നടിയും പൊലീസിനെ കൈവിട്ടു; ദിലീപിന്‍റെ അറസ്റ്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യത.? നടിയുടെ പത്രക്കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം…!

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വസ്തുഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു ആദ്യം പറയപ്പെട്ടത്. ഇപ്പോള്‍ കൈരളി പീപ്പിള്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്ന രേഖകള്‍ ഇതേക്കുറിച്ച്‌ പുതിയ വിവരങ്ങളാണ് പങ്ക് വെയ്ക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും ദിലീപും തമ്മില്‍ വസ്തുഇടപാടുണ്ടായിരുന്നുവെന്നും പിന്നീട് ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നുമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാലിത് നടി നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം നടി പുറത്ത് വിട്ട പത്രക്കുറിപ്പില്‍ നടനുമായി തനിക്ക് യാതൊരുവിധത്തിലുള്ള സാമ്ബത്തിക ഇടപാടും ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. നടി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ദിലീപിന്റെ വസ്തുഇടപാടുകളുടെ പൂര്‍ണ റിപ്പോര്‍ട്ട്.

രജിസ്ട്രാര്‍ ജനറല്‍ കേസന്വേഷിക്കുന്ന പോലീസ് സംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം വ്യക്തമാകുന്നത്. ഈ റിപ്പോര്‍ട്ടില്‍ ദിലീപിന്റെ വസ്തു ഇടപാടുകളുമായി നടിക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി കാണിച്ചിട്ടില്ല.

അങ്ങനെ വരുമ്ബോള്‍ പൂര്‍ണമായും വ്യക്തി വിരോധത്തിന്റെ പേരിലാണ് നടന്‍ നടിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്ന നിഗമനത്തിലാണ് പോലീസ് എത്തുന്നത്. ദിലീപിന്റെ കുടുംബപ്രശ്നത്തില്‍ നടി ഇടപെട്ടതാണ് ശത്രുത തോന്നാന്‍ കാരണമായത്. എന്നാല്‍ റിപ്പോര്‍ട്ടിലുള്ള മറ്റൊരു വിവരം ഞെട്ടിക്കുന്നതാണ്. ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വസ്തു ഇടപാടുകള്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ല എന്ന വസ്തുതയാണ് അത്.

പതിനഞ്ച് വര്‍ഷത്തെ ദാമ്ബത്യം അവസാനിപ്പിച്ച്‌ രണ്ടുപേരും 2015ലാണ് വേര്‍പിരിഞ്ഞത്. സംയുക്ത സംരഭങ്ങളില്‍ പലതും വ്യക്തികളുടേ പേരിലേക്ക് മാററിയിരുന്നു. എന്നാല്‍ ചെങ്ങമനാടുള്ള വസ്തു ഇപ്പോഴും ഇരുവരുടേയും പേരിലാണ്.

ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ കരുമാളൂര്‍ വില്ലേജിലാണ് ഗോപാലകൃഷ്ണന്‍, മഞ്ജു ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരില്‍ വസ്തു ഉള്ളത്. 80. 31 സെന്റ് സ്ഥലമാണ് ഇരുവരുടേയും പേരിലുള്ളതെന്ന് കൈരളി വാര്‍ത്തിയില്‍ പറയുന്നു.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ദിലീപിന്റെ സ്വത്ത് വിവരങ്ങള്‍ കണ്ണ് തള്ളിക്കുന്നതാണ്. കേരളത്തിലെ ആറ് ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ സ്വത്താണ് കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ സാമ്ബത്തിക ഇടപാടുകളെല്ലാം അന്വേഷണത്തിന്‍ കീഴിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*