നടി ആക്രമണ കേസുമായ് ബന്ധപ്പെട്ട് മഞ്ജുവിന് പോലീസിന്‍റെ പ്രത്യേക നിര്‍ദേശം…!

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം . കേസില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത.

‘ആ നഗ്നദൃശ്യങ്ങള്‍ എന്റേതല്ല’- നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന…

മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയുണ്ടാകാന്‍ കാരണമെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച്‌ എ.ഡി.ജി.പി ബി. സന്ധ്യ മഞ്ജുവിന്റെ മൊഴിയെടുത്തിരുന്നു. അടുത്തയാഴ്ച അമേരിക്കയിലെ ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി രണ്ട് അവാര്‍ഡ് പരിപാടികളില്‍ മഞ്ജു പങ്കെടുക്കാനിരുന്നതാണ്. എന്നാല്‍ മഞ്ജു അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ നിര്‍ദേശം അനുസരിച്ചല്ലാ അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും മറിച്ച്‌ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണമാണെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തില്‍ പോലീസ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി: എ.വി.ജോര്‍ജ് അറിയിച്ചിരുന്നു. നേരത്തെ ദിലീപ് മഞ്ജുവിനെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനിക്ക് അഞ്ചുകോടിയുടെ ക്വട്ടേഷന്‍ നല്‍കിയതായും വാര്‍ത്തയുണ്ടായിരുന്നു. പള്‍സര്‍ സുനിയുടെ മൊഴി എടുത്തപ്പോഴാണ് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ജുവിന് ശക്തമായ സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.

ഇതും വിദേശയാത്ര ഒഴിവാക്കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടതിന് കാരണമാകാം എന്ന വിലയിരുത്തലുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*